
സ്വന്തം ലേഖിക
ഇടുക്കി: ഇടുക്കിയില്‍ വീണ്ടും കാട്ടാന ആക്രമണം.
പെരിയകനാല്‍ എസ്റ്റേറ്റ് ഭാഗത്ത് ജീപ്പ് കാട്ടാന ആക്രമിച്ചു.
ജീപ്പിന് കേടുപാട് സംഭവിച്ചിട്ടുണ്ട്. ആക്രമണം നടത്തിയത് അരിക്കൊമ്പന്‍ ആണെന്നാണ് സൂചന. ഇന്നലെ രാത്രിയില്‍ ആയിരുന്നു സംഭവം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇടുക്കിയില്‍ ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളില്‍ നാശം വിതയ്ക്കുന്ന അരിക്കൊമ്പന്‍ എന്ന കാട്ടാനയെ പിടികൂടുന്നതിനുള്ള ദൗത്യം ഇന്ന് നടക്കാനിരിക്കെ കോടതി വിധി തിരിച്ചടിയാകുയായിരുന്നു. ഓപ്പറേഷന്‍ അരിക്കൊമ്പന്‍’ നിത്യം നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.
വ്യാഴാഴ്ച രാത്രി 8 മണിക്ക് പ്രത്യേക സിറ്റിംഗ് നടത്തിയാണ് മാര്‍ച്ച് 29 വരെ ദൗത്യം നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടത്.
ആനയെ പിടികൂടുകയെന്നത് അവസാന നടപടിയെന്ന് നിരീക്ഷിച്ച ഹൈക്കോടതി, ബദല്‍ മാര്‍ഗങ്ങള്‍ പരിശോധിക്കണമെന്നും നിര്‍ദ്ദേശിച്ചു. കോളര്‍ ഘടിപ്പിക്കുക, ആനയെ ട്രാക്ക് ചെയ്യുക തുടങ്ങി മാര്‍ഗങ്ങളുണ്ട്.
ഇതൊന്നും ചെയ്യാതെ നടപടികള്‍ പൂര്‍ത്തിയാക്കും മുൻപ് ആനയെ പിടികൂടുകയെന്നതിലേക്ക് എങ്ങനെയാണ് കടന്നതെന്നും കോടതി ആരാഞ്ഞു. പീപ്പിള്‍ ഫോര്‍ ആനിമല്‍ എന്ന സംഘടന ഫയല്‍ ചെയ്ത പൊതു താല്‍പര്യ ഹരജിയിലാണ് കോടതി ഉത്തരവിട്ടത്. 29 ന് ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കും.