വേമ്പനാട്ടുകായലില്‍ 44 കീടനാശിനി സാന്നിദ്ധ്യം; കായലിലെ പ്ലാസ്റ്റികിൻ്റെ അളവ് വർധിച്ചു; മലിനീകരണതോത് അപകടകരമാംവിധം ഉയര്‍ന്നെന്ന് സെന്റര്‍ ഫോര്‍ അക്വാറ്റിക് റിസോഴ്സ് മാനേജ്മെന്റ് കണ്‍സര്‍വേഷന്‍ പഠനം

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം: മലിനീകരണതോത് അപകടകരമാംവിധം ഉയര്‍ന്ന് വേമ്പനാട്ടുകായല്‍ വിഷമയമായി മാറിയെന്ന് സെന്റര്‍ ഫോര്‍ അക്വാറ്റിക് റിസോഴ്സ് മാനേജ്മെന്റ് കണ്‍സര്‍വേഷന്‍ പഠനം.

വിവിധങ്ങളായ 30 കീടനാശിനികളുടെ സാന്നിദ്ധ്യം തെക്കന്‍ വേമ്പനാട്ടുകായല്‍ ഉപരിതലത്തിലും (തണ്ണീര്‍മുക്കം ഭാഗത്തും), 14 കീടനാശികളുടെ സാന്നിദ്ധ്യം തണ്ണീര്‍മുക്കം ബണ്ട് മുതല്‍ കൊച്ചി വരെ വരുന്ന മദ്ധ്യ വേമ്പനാട്ടുകായലിലും കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്ന് മാസം തണ്ണീര്‍മുക്കം ബണ്ട് അടഞ്ഞു കിടക്കുന്ന ഒഴുക്കില്ലാത്ത ഭാഗത്ത് ഇരട്ടിയിലേറെ കീടനാശിനി സാന്നിദ്ധ്യം കണ്ടെത്തിയത് ബണ്ട് സൃഷ്ടിക്കുന്ന പാരിസ്ഥിതികാഘാതത്തിന്റെ തെളിവായി.

ഓര്‍ഗാനോ ക്ളോറിന്‍, ഓര്‍ഗനോഫോസ് ഫേറ്റ്, യൂറിയയുടെ വിവിധ വിവിധ വകഭേദങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. കായലിലെ പ്ലാസ്റ്റിക് അളവ് ലോകത്തിലെ സമാന ആവാസവ്യവസ്ഥയേക്കാള്‍ വളരെ കൂടുതലാണ്.

3005 ടണ്‍ മൈക്രോപ്ലാസ്റ്റിക്കിന്റെ സാന്നിദ്ധ്യം അടിത്തട്ടില്‍ നിന്ന് ഒരു മീറ്റര്‍ ഉയരത്തില്‍ കണ്ടെത്തി. 2767 ടണ്‍ പ്ലാസ്റ്റിക് മാലിന്യവും തണ്ണീര്‍മുക്കം ബണ്ടുള്ള ഭാഗത്താണ്.

അനുവദനീയ അളവിലും കൂടുതലാണ് ബണ്ടിനിപ്പുറം മൈക്രോ പ്ലാസ്റ്റിക് മലിനീകരണം. വരുത്തന്‍ കക്കയില്‍ (കല്ലുമ്മക്കാ) മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം കൂടുതലാണ്. 1. 4 മുതല്‍ 4.7 വരെ ഒരു ഗ്രാം കല്ലുമ്മക്കായില്‍ കണ്ടു.