play-sharp-fill
വിദ്വേഷ പ്രസംഗം…! പ്രധാനമന്ത്രിയെ അപമാനിച്ചെന്ന് ആരോപണം; എം എം മണിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട്  ബിജെപി മധ്യമേഖലാ പ്രസിഡന്റ് എൻ ഹരി കോട്ടയം എസ്പിക്ക് പരാതി നല്‍കി

വിദ്വേഷ പ്രസംഗം…! പ്രധാനമന്ത്രിയെ അപമാനിച്ചെന്ന് ആരോപണം; എം എം മണിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി മധ്യമേഖലാ പ്രസിഡന്റ് എൻ ഹരി കോട്ടയം എസ്പിക്ക് പരാതി നല്‍കി

സ്വന്തം ലേഖിക

കോട്ടയം: എം എം മണിക്കെതിരെ കേസുമായി ബിജെപി.

വിദ്വേഷപരമായ പ്രസംഗത്തിലൂടെ മണി വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷവും സ്പര്‍ദ്ധയും വളര്‍ത്താന്‍ ശ്രമിച്ചു എന്നും പ്രധാനമന്ത്രിയെ അപമാനിച്ചു എന്നും ചൂണ്ടിക്കാട്ടിയാണ് പരാതി. ബിജെപി മധ്യമേഖല പ്രസിഡന്റ് എന്‍ ഹരിയാണ് കോട്ടയം എസ്പിക്ക് പരാതി നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാഹുല്‍ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ സംഭവത്തില്‍ രാഹുലിനെ പിന്തുണച്ച്‌ മണി നടത്തിയ പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പരാതി.

‘എന്തു വൃത്തികേടും ചെയ്യുന്ന പ്രധാനമന്ത്രി, രാഹുല്‍ ഇത്രയും പറഞ്ഞില്ല,എന്നെ ശിക്ഷിക്കുമോ’ എന്നായിരുന്നു മണിയുടെ ചോദ്യം.

അതേസമയം യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റിക്കെതിരെ കേസെടുത്ത് പൊലീസ്. ഫേസ്ബുക്കിലൂടെ കലാപാഹ്വാനം നടത്തിയെന്ന പരാതിയിലാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിന് പിന്നാലെ റിജില്‍ മാക്കുറ്റി ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചിരുന്നു. ഇതിന്മേലാണ് പൊലീസ് നടപടി.