
സ്വന്തം ലേഖകൻ
മലയാളികൾക്ക് പ്രിയങ്കരിയായ താരമാണ് നവ്യ നായർ. വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെയാണ് പ്രേക്ഷക മനസിൽ നവ്യ ഇടം നേടിയത്. നന്ദനം എന്ന ചിത്രത്തിലെ ബാലാമണി എന്ന കഥാപാത്രത്തെയാണ് നവ്യ എന്ന് ഓർക്കുമ്പോൾ ഏറ്റവും അധികം ആളുകളുടെ മനസിലേക്ക് ഓടിയെത്തുന്നത്. നവ്യ യഥാർത്ഥത്തിൽ ഒരു കൃഷ്ണഭക്ത തന്നെയാണ്. ഇപ്പോൾ നവ്യ സ്വകാര്യ ചാനലിന് നല്കിയ ഇന്റർവ്യൂ ആണ് ചർച്ചയാകുന്നത്.
പഴയ നായികമാരില്‍ നിന്നും വ്യത്യസ്തമായി ഇന്നത്തെ നായികമാര്‍ പരസ്പരം പിന്തുണയ്ക്കുകയും സഹായിക്കുകയും ചെയ്യുന്നുണ്ടെന്നാണ് നവ്യ നായരുടെ അഭിപ്രായം. എന്നാല്‍ മുമ്പ് അങ്ങനെയായിരുന്നില്ലെന്നും. പണ്ട് നായികമാരെ ഒതുക്കാനുള്ള ശ്രമങ്ങളൊക്കെ നടക്കുമായിരുന്നുവെന്നും തനിക്കും അത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കൃഷ്ണനെ എന്തുകൊണ്ട് താനിത്രയധികം സ്നേഹിക്കുന്നു എന്ന് തനിക്ക് അറിയില്ല എന്ന് നവ്യ ഇതിന് മുമ്പ് തന്നെ പറഞ്ഞിട്ടുണ്ട്. നല്ലൊരു ക്ലാസിക്കൽ ഡാൻസർ കൂടിയാണ് താരം.
ഇന്നത്തെ നായികമാര്‍ പഴയ ആള്‍ക്കാരേക്കാള്‍ സപ്പോര്‍ട്ടിങ്ങാണ്. ഇപ്പോള്‍ എന്റെ സിനിമയുടെ ഇന്നുമുതല്‍ എന്നുപറയുന്ന പോസ്റ്ററില്‍ മഞ്ജു ചേച്ചിയാണ് ഓഡിയന്‍സിനെ അഡ്രസ് ചെയ്യുന്നത്. പ്രൊഡക്ഷനില്‍ നിന്ന് ഇക്കാര്യം ആദ്യം പറഞ്ഞപ്പോള്‍ തന്നെ ചേച്ചിക്ക് ഭയങ്കര സന്തോഷമായിരുന്നു.
നായികമാരെ ഒതുക്കാന്‍ മറ്റ് നായികമാര്‍ ശ്രമിക്കുന്ന രീതിയൊന്നും ഇപ്പോഴില്ല. പണ്ട് ആ രീതിയൊക്കെ കുറച്ചുണ്ടായിരുന്നു. അത്തരത്തിലുള്ള അനുഭവങ്ങള്‍ കുറച്ചൊക്കെ എനിക്കും ഉണ്ടായിട്ടുണ്ട്. അനുഭവങ്ങള്‍ വിശദീകരിക്കാനൊന്നും എന്നോട് പറയരുത്. അത് ഞാന്‍ ചെയ്യില്ല. എനിക്കെതിരെ അങ്ങനെ ചിലരൊക്കെ പ്രവര്‍ത്തിച്ചിരുന്നു എന്ന് മറ്റുള്ളവരൊക്കെ പറഞ്ഞ് ഞാന്‍ കേട്ടിട്ടുണ്ട്. അതിന്റെ പൂര്‍ണ വിശദാംശം പറഞ്ഞ് തരാന്‍ എനിക്കറിയില്ല.’