രോഗപ്രതിരോധ ശേഷിയെ മറികടക്കാന്‍ കഴിവുള്ള വകഭേദം; സംസ്ഥാനത്ത് കോവിഡ് വ്യാപനത്തില്‍ ജാഗ്രത ശക്തമാക്കും; ഒരാഴ്ച സൂക്ഷ്മ നിരീക്ഷണം

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയരുന്നതിനൊപ്പം ആശുപത്രികളിലെത്തുന്നവരുടെ എണ്ണത്തിലും നേരിയ വര്‍ദ്ധനവ്.

ഗുരുതര രോഗികളുടെ എണ്ണം കൂടിയാല്‍ നേരിടാനായി മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെ ഒരുക്കം തുടങ്ങി. രോഗപ്രതിരോധ ശേഷിയെ മറികടക്കാന്‍ കഴിവുള്ള വകഭേദമായതിനാല്‍ ജാഗ്രത ശക്തമാക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിഡ് കേസുകളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ ഒരാഴ്ച സൂക്ഷ്മ നിരീക്ഷണം നടത്തുകയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

കോവിഡ് കേസുകളില്‍ ഉണ്ടായ ഉയര്‍ച്ച ആനുപാതികമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണത്തിലും പ്രതിഫലിച്ച്‌ തുടങ്ങിയിട്ടുണ്ട്. ആക്ടിവ് രോഗികളില്‍ പത്ത് ശതമാനം പേര്‍ക്കാണ് ആശുപത്രികളില്‍ ചികിത്സ വേണ്ടി വരുന്നത്.

മെഡിക്കല്‍ കോളേജുകളില്‍ എത്തുന്ന ഗുരുതര രോഗികളുടെ എണ്ണത്തിലും നേരിയവര്‍ദ്ധന പ്രകടമാകുന്നതായി അധികൃതര്‍ പറയുന്നു.