
പൊതുജനത്തിന്റെ കീശയിൽ കൈയ്യിട്ടുവാരി മതിയാവാതെ സർക്കാർ; ബലിയാടായി മോട്ടാര്‍ വാഹന വകുപ്പ്; നിയമം ലംഘിക്കുന്നവരില്‍ നിന്ന് പിഴയായി 1000 കോടി രൂപ പിരിച്ചെടുക്കാന്‍ ടാര്‍ഗറ്റ് ഏർപ്പെടുത്തി സർക്കാർ ; ഇന്ധന കുടിശ്ശിക മൂലം ഡീസല്‍ വിതരണം നിര്‍ത്തുമെന്ന് പമ്പുടമകള്‍ മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തിലാണ് പുതിയ പദ്ധതി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പിനെ ജനങ്ങളെ പിഴിയാനുള്ള യന്ത്രമാക്കി മാറ്റാനുള്ള പദ്ധതിയുമായി സർക്കാർ. ജനങ്ങളില്‍ നിന്ന് ഈ വര്‍ഷം 1000 കോടി രൂപ പിരിച്ചെടുക്കാന്‍ മോട്ടാര്‍ വാഹന വകുപ്പിന് ടാര്‍ഗറ്റ് . എംവിഡി ഇന്ധന കുടിശ്ശിക തീര്‍ത്തില്ലെങ്കില്‍ ഡീസല്‍ വിതരണം നിര്‍ത്തുമെന്ന് പമ്പുടമകള്‍ മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തിലാണ് ഈ നീക്കം.
ഗതാഗത നിയമം ലംഘിക്കുന്നവരില്‍ നിന്ന് പിഴയായി തുക പിരിച്ചെടുക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷത്തേക്ക് ഉയര്‍ന്ന ടാര്‍ഗറ്റാണ് നിശ്ചയിച്ച് നല്‍കിയിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു ലക്ഷം രൂപയില്‍ അധികം കുടിശികയായാല്‍ പമ്പുകള്‍ വിതരണം നിര്‍ത്തും. എറണാകുളം, കൊല്ലം ഉള്‍പ്പടെ പല ജില്ലകളിലും ഒരു ലക്ഷത്തിലധികം രൂപയാണ് എംവിഡിയുടെ കുടിശിക വരുന്നത്. അതേസമയം വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ആകെ വകയിരുത്തിയിട്ടുള്ളത് 44.07 കോടിരൂപയാണ്.