video
play-sharp-fill

കോട്ടയം സ്വദേശിയായ യുവതിയെ സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ഫ്‌ലാറ്റിലെത്തിച്ചത് സീരിയൽ നടി; ലഹരി കലര്‍ന്ന ജ്യൂസ് നല്‍കി; സംഭവത്തിൽ രണ്ടുപേർ പൊലീസ് കസ്റ്റഡിയിൽ

കോട്ടയം സ്വദേശിയായ യുവതിയെ സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ഫ്‌ലാറ്റിലെത്തിച്ചത് സീരിയൽ നടി; ലഹരി കലര്‍ന്ന ജ്യൂസ് നല്‍കി; സംഭവത്തിൽ രണ്ടുപേർ പൊലീസ് കസ്റ്റഡിയിൽ

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട് : സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് കോട്ടയം സ്വദേശിയെ പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ പൊലീസ് കസ്റ്റഡിയില്‍. പ്രതികളെന്ന് സംശയിക്കുന്ന മലപ്പുറം പരപ്പനങ്ങാടി, തിരൂരങ്ങാടി സ്വദേശികളായ രണ്ടുപേരാണ് കസ്റ്റഡിയിലുള്ളത്.

കോട്ടയം സ്വദേശിനിയായ യുവതിയെ സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്‍കി കാരപ്പറമ്പിലെ ഫ്‌ലാറ്റിലെത്തിച്ച് പീഡിപ്പിച്ചു എന്നാണ് പരാതി. കോഴിക്കോട് സ്വദേശിനിയായ നടിയാണ് യുവതിയെ സിനിമയില്‍ അവസരമുണ്ടെന്ന് പറഞ്ഞ് സമീപിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കസ്റ്റഡിയിലുള്ളവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. തങ്ങളെ കെണിയില്‍പ്പെടുത്തിയതാണെന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം പൊലീസ് നടത്തിവരികയാണ്.

പിന്നീട് സിനിമയുടെ സ്‌ക്രീനിങ്ങ് ഉണ്ടെന്ന് പറഞ്ഞ് കാരപ്പറമ്പിലെ ഫ്‌ലാറ്റിലെത്തിച്ചു. ഫ്‌ലാറ്റു വരെ സീരിയല്‍ നടി തന്നോടൊപ്പം ഉണ്ടായിരുന്നു. ഫ്‌ലാറ്റിലുണ്ടായിരുന്ന സിനിമാക്കാരെന്നു പറയുന്ന രണ്ടുപേര്‍ ലഹരികലര്‍ന്ന പാനീയം നല്‍കി പീഡിപ്പിച്ചുവെന്നുമാണ് യുവതി പരാതിയില്‍ പറയുന്നത്. ഇടനിലക്കാരിയായ നടിയെയും പൊലീസ് ചോദ്യം ചെയ്തതായാണ് സൂചന.