video
play-sharp-fill

തൃശ്ശൂർ മദര്‍ ആശുപത്രിയില്‍ തീപിടിത്തം;  നവജാതശിശുക്കളുടെ ഐസിയുവിലാണ് തീ പിടിച്ചത്; എസിയിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് നിഗമനം

തൃശ്ശൂർ മദര്‍ ആശുപത്രിയില്‍ തീപിടിത്തം; നവജാതശിശുക്കളുടെ ഐസിയുവിലാണ് തീ പിടിച്ചത്; എസിയിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് നിഗമനം

Spread the love

സ്വന്തം ലേഖിക

തൃശ്ശൂര്‍: തൃശ്ശൂരിലെ ഒളരി മദര്‍ ആശുപത്രിയില്‍ തീപിടിത്തം.

കുട്ടികളുടെ ഐസിയുവിലാണ് തീ പിടിച്ചത്. കുട്ടികളെയും ഗര്‍ഭിണികളായ രണ്ട് പേരയും വേഗത്തില്‍ പുറത്തെത്തിക്കാനായതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടികളുടെ ഐസിയുവിലെ എസിയില്‍ നിന്നാണ് തീ പടര്‍ന്നത്. മതിയായ വെന്റിലേഷനില്ലാത്തതിനാല്‍ മുറികളിലാകെ പുക നിറഞ്ഞിരുന്നു. ഇടനാഴികളിലേയ്ക്ക് വ്യാപിച്ച പുക തൊട്ടടുത്ത ഗെെനക്കോളജി വാര്‍ഡിലേയ്ക്കും പടര്‍ന്നു.

തൃശൂരിലെ അഗ്നിശമനസേന യൂണിറ്റ് എത്തിയാണ് തീ അണച്ചത്. വെന്റിലേഷന്‍ കുറവായിരുന്നതിനാല്‍ ചില്ലുകള്‍ പൊട്ടിച്ചാണ് പുക പുറത്ത് വിട്ടത്.

എസിയിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് കരുതുന്നതായി അഗ്നിശമനസേന അറിയിച്ചു. ആശുപത്രിയില്‍ ഫയര്‍ സുരക്ഷാ സിസ്റ്റം ഉണ്ടെങ്കിലും പലതും പ്രവര്‍ത്തിക്കുന്നില്ലെന്ന് ജില്ലാ ഫയര്‍ ഓഫീസര്‍ അരുണ്‍ ഭാസ്‌കര്‍ പറഞ്ഞു.

നേരത്തെ പരിശോധന നടത്തി ആശുപത്രി അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുള്ളതാണെന്നും അദ്ദേഹം അറിയിച്ചു.