video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Wednesday, May 21, 2025
HomeSpecialTech news"പണി വരുന്നുണ്ട് അവറാച്ച!" നിങ്ങളുടെ ഫോൺ സുരക്ഷിതമാണോ? ഈ ഫോണുകൾ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി ഗൂഗിളിൻ്റെ ബഗ്...

“പണി വരുന്നുണ്ട് അവറാച്ച!” നിങ്ങളുടെ ഫോൺ സുരക്ഷിതമാണോ? ഈ ഫോണുകൾ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി ഗൂഗിളിൻ്റെ ബഗ് ഹൺടിങ് ടീം

Spread the love

സ്വന്തം ലേഖകൻ
ദില്ലി: നിങ്ങൾ ഉപയോഗിക്കുന്ന സ്മാർട് ഫോണുകൾ ഡെയ്ഞ്ചര്‍ സോണിലാണെന്ന മുന്നറിയിപ്പുമായി ഗൂഗിളിന്റെ ബഗ്-ഹണ്ടിങ് ടീം പ്രോജക്റ്റ് സീറോ. എക്സിനോസ് ചിപ് സെറ്റുകള്‍ (Exynos ) സപ്പോര്‍ട്ട് ചെയ്യുന്ന ഫോണുകളെ ബാധിക്കുന്ന ഗുരുതര
പതിനെട്ടോളം സുരക്ഷാ വീഴ്ചകളെയാണ് ബഗ് ഹണ്ടിങ് ടീം പ്രോജക്‌ട് സീറോ വെളിച്ചത്ത് കൊണ്ടുവന്നിരിക്കുന്നത്. ദക്ഷിണ കൊറിയന്‍ ടെക് കമ്ബനിയായ സാംസങ് നിര്‍മിക്കുന്ന ചിപ്സെറ്റാണ് എക്സിനോസ്. XDAdevelpers.com- ആണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

സ്‌മാര്‍ട്ട്‌ഫോണിന്റെ ഉടമയുടെ കോണ്‍ടാക്റ്റ് നമ്പർ മാത്രം ഉപയോഗിച്ച് ഈ ചിപ്പിൻ്റെ സഹായത്തോടെ ഫോണിന്റെ ഉടമ അറിയാതെ തന്നെ ഒരു ഹാക്കര്‍ക്ക് ഫോണിന്റെ പൂര്‍ണ്ണ നിയന്ത്രണം നേടാനും സ്‌മാര്‍ട്ട്‌ഫോണിലേക്കുള്ള ആക്‌സസ് നേടാനും കഴിയുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഹാക്കിങ്ങിനും സൈബര്‍ അറ്റാക്കിനും ഇരയായി മാറാന്‍ സാധ്യതയുള്ള നിരവധി സ്മാര്‍ട്ട്ഫോണുകളുണ്ട്. അവയില്‍ ചിലത് സാംസങ്, വിവോ, പിക്‌സല്‍ ഫോണുകളും എക്‌സിനോസ് ഓട്ടോ ടി5123 ചിപ്‌സെറ്റ് ഉള്ള മറ്റ് ഡിവൈസുകളും ഇതിലുള്‍‌പ്പെടുന്നുണ്ട്. സാംസങ്ങിന്റെ S22, M33, M13, M12, A71, A53, A33, A21s, A13, A12, A04 എന്നീ സ്മാര്‍ട്ട്ഫോണ്‍ മോഡലുകളും വിവോയുടെ S16, S15, S6, X70, X60, X30 സീരീസുകളും ഗൂഗിളിന്റെ പിക്സല്‍ 6, പിക്സല്‍ 7 സീരീസ് എന്നീ ഫോണുകളുമാണ് ഈ പട്ടികയിലുള്ളത്.

മാര്‍ച്ചിലെ സുരക്ഷാ അപ്‌ഡേറ്റില്‍ പിക്‌സല്‍ 7 സീരീസിലെ ബഗ് പരിഹരിക്കപ്പെട്ടു എന്നാണ് ഗൂഗിള്‍ പറയുന്നത്. ഗൂഗിളിന്റെ പിക്സല്‍ 6 സീരീസില്‍ സുരക്ഷാ പാളിച്ചകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സെക്യൂരിറ്റി പാച്ച്‌ അപ്ഡേറ്റ് ലഭിക്കാത്ത ഡിവൈസുകള്‍ ഉപയോഗിക്കുന്ന എല്ലാ ഉപയോക്താക്കളും ഡിവൈസുകളിലെ വോള്‍ട്ട്‌ഇ, വൈഫൈ കോളിങ് എന്നിവ ഉടന്‍ പ്രവര്‍ത്തനരഹിതമാക്കണമെന്നും ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കുന്നു. ഹാക്ക് ചെയ്യപ്പെട്ട ഡിവൈസുകള്‍ ലോക്ക് ചെയ്യാനും ഉപയോക്താവിനുള്ള ആക്സസ് നഷ്ടപ്പെടുത്താനും ഹാക്കര്‍മാര്‍ക്ക് കഴിയുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments