video
play-sharp-fill

തിടനാട് വീട്ടിൽ അതിക്രമിച്ചു കയറി മധ്യവയസ്കനെ ആക്രമിച്ച കേസിൽ സഹോദരൻ അറസ്റ്റിൽ; പിടിയിലായത്  പൂവരണി സ്വദേശി

തിടനാട് വീട്ടിൽ അതിക്രമിച്ചു കയറി മധ്യവയസ്കനെ ആക്രമിച്ച കേസിൽ സഹോദരൻ അറസ്റ്റിൽ; പിടിയിലായത് പൂവരണി സ്വദേശി

Spread the love

സ്വന്തം ലേഖിക

കോട്ടയം: തിടനാട് മധ്യവയസ്കനെ ആക്രമിച്ച കേസിൽ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു.

പൂവരണി ഇടമറ്റം മുകളേപീടിക ഭാഗത്ത് കുന്നപ്പള്ളി പൈകയിൽ വീട്ടിൽ വിനോദ് കെ.ബി(48) നെയാണ് തിടനാട് പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ കഴിഞ്ഞദിവസം വലിയ പാറ ഭാഗത്തുള്ള തന്റെ സഹോദരന്റെ വീട്ടിൽ അതിക്രമിച്ചുകയറി ചീത്ത വിളിക്കുകയും തുടർന്ന് വടി കൊണ്ട് ആക്രമിക്കുകയുമായിരുന്നു. ഇതിനു ശേഷം വീട്ടു സാധനങ്ങൾ അടിച്ചു തകർത്ത് ഭീകരാന്തരീക്ഷിക്കുകയും ചെയ്തു.

സഹോദരൻമാർ തമ്മിൽ കുടുംബപരമായ പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇയാൾ സഹോദരനെ വീട്ടിൽ കയറി ആക്രമിച്ചത്.

പരാതിയെ തുടർന്ന് തിടനാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും വിനോദിനെ പിടികൂടുകയുമായിരുന്നു.

തിടനാട് സ്റ്റേഷൻ എസ്.എച്ച്. ഓ രാജേഷ് റ്റി. ജി, സി പി ഓ മാരായ അജേഷ് റ്റി.ആനന്ദ്, റോബിൻ റ്റി.റോബർട്ട് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.