പത്തനംതിട്ടയില്‍ പുലര്‍ച്ചെ വീട്ടുമുറ്റത്ത് കടുവയും കേഴമാനും; ഞെട്ടിത്തരിച്ച്‌ ഗൃഹനാഥന്‍; കേഴമാനിനെ കടുവ സമീപ കാട്ടില്‍ നിന്ന് ഓടിച്ച്‌ വീട്ടുമുറ്റത്ത് എത്തിച്ചതാണെന്ന് നിഗമനം

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

പത്തനംതിട്ട: പത്തനംതിട്ടയില്‍ പുലര്‍ച്ചെ വീട്ടുമുറ്റത്ത് കടുവയും കേഴമാനും.

പടയനിപ്പാറ പാറയ്ക്കല്‍ സുരേഷിന്റെ വീടിന്റെ തിണ്ണയിലാണ് കടുവയെയും ഒപ്പം കേഴമാനിനെയും കാണുന്നത്. ഇന്നലെ പുലര്‍ച്ചെ 5.45ന് ആയിരുന്നു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുറത്തിറങ്ങിയ ശേഷം തിരികെ വീട്ടിലേക്ക് കയറാന്‍ തുടങ്ങുമ്പോഴാണ് സുരേഷ് തിണ്ണയില്‍നിന്നു കടുവയും കേഴയും ഓടിപ്പോകുന്നത് കാണുന്നത്.

മുറ്റത്തേക്കു ചാടിയ കടുവ, സുരേഷിന്റെ ബന്ധു സോമരാജന്റെ വീട്ടുമുറ്റത്തു കൂടി റബര്‍ തോട്ടത്തിലേക്കു ഓടിമറയുകയായിരുന്നു.

സോമരാജന്റെയും സുരേഷിന്റെയും നിലവിളി കേട്ടാണ് രാവിലെ മറ്റുള്ളവര്‍ ഉണരുന്നത്. കടുവയ്‌ക്കൊപ്പമുണ്ടായിരുന്ന കേഴമാനിനെ സമീപ കാട്ടില്‍ നിന്ന് ഓടിച്ച്‌ വീട്ടുമുറ്റത്ത് എത്തിച്ചതാണെന്ന് കരുതുന്നു.