video
play-sharp-fill

വഞ്ചിയൂരിൽ സ്ത്രീക്ക് നേരെയുണ്ടായ അതിക്രമം; രണ്ട് പൊലീസുകാരെ സസ്‌പെന്റ് ചെയ്തു; അതിക്രമം സംബന്ധിച്ച് അറിയിച്ചിട്ടും പൊലീസ് എത്തിയില്ലെന്ന ഇരയായ സ്ത്രീയുടെ ആരോപണത്തിനു പിന്നാലെയാണ് നടപടി

വഞ്ചിയൂരിൽ സ്ത്രീക്ക് നേരെയുണ്ടായ അതിക്രമം; രണ്ട് പൊലീസുകാരെ സസ്‌പെന്റ് ചെയ്തു; അതിക്രമം സംബന്ധിച്ച് അറിയിച്ചിട്ടും പൊലീസ് എത്തിയില്ലെന്ന ഇരയായ സ്ത്രീയുടെ ആരോപണത്തിനു പിന്നാലെയാണ് നടപടി

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വഞ്ചിയൂരിൽ സ്ത്രീക്ക് നേരെയുണ്ടായ അതിക്രമത്തിൽ രണ്ട് പൊലീസുകാ‍ർക്ക് സസ്‌പെൻഷൻ. പേട്ട പൊലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർമാരായ ജയരാജ്, രഞ്ജിത് എന്നിവർക്കെതിരെയാണ് നടപടി.

തിങ്കളാഴ്ച ആക്രമണത്തിന് ഇരയായ സമയത്ത് തന്നെ സ്ത്രീ പൊലീസിന്റെ സഹായം തേടിയിരുന്നു. ആശുപത്രിയിലേക്ക് പോകാൻ ആംബുലൻസ് അടക്കമുള്ള സഹായമാണ് ഇവർ അഭ്യർഥിച്ചത്. ഇതൊന്നും അവർക്ക് ലഭ്യമായില്ല. യഥാസമയം സംഭവം ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കാത്തതും പരിഗണിച്ചാണ് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കമ്മീഷണർ നടപടിയെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ 13ന് രാത്രി 11 മണിക്കാണ് വഞ്ചിയൂർ മൂലവിളാകം ജങ്ഷനിൽവെച്ച് 49 കാരിയായ സ്ത്രീ ആക്രമിക്കപ്പെട്ടത്. മകൾക്കൊപ്പം താമസിക്കുന്ന പരാതിക്കാരി മരുന്ന് വാങ്ങാനായി ടൂവീലറിൽ പുറത്തുപോയി മടങ്ങവേ, മൂലവിളാകം ജങ്ഷനിൽനിന്ന് അജ്ഞാതനായ ഒരാൾ പിന്തുടർന്ന് തടഞ്ഞുനിർത്തി മർദിക്കുകയായിരുന്നു.