play-sharp-fill
തിരുനക്കര പകൽപൂരം; മാർച്ച് 21ന് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി ജില്ലാ പോലീസ്; ക്രമീകരണങ്ങൾ ഇങ്ങനെ

തിരുനക്കര പകൽപൂരം; മാർച്ച് 21ന് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി ജില്ലാ പോലീസ്; ക്രമീകരണങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ

കോട്ടയം: തിരുനക്കര പകൽപൂരത്തോടനുബന്ധിച്ച് മാർച്ച് 21 ന് ഉച്ചയ്ക്ക് രണ്ട് മണി മുതൽ നഗരത്തിൽ ജില്ലാ പോലീസ് ഏർപ്പെടുത്തിയ ഗതാഗത ക്രമീകരണങ്ങൾ ഇവ

M.C റോഡിലൂടെ നാട്ടകം ഭാഗത്തുനിന്നും വരുന്ന വലിയ വാഹനങ്ങൾ സിമന്റ് കവലയിൽ നിന്നും ഇടതു തിരിഞ്ഞ് പാറേച്ചാൽ ബൈപ്പാസ്, തിരുവാതുക്കൽ, കുരിശുപള്ളി, അറുത്തൂട്ടി ജംഗ്ഷനിൽ എത്തി വലതു തിരിഞ്ഞ് ചാലുകുന്ന് ജംഗ്ഷനിലെത്തി മെഡിക്കൽ കോളേജ് ഭാഗത്തേക്ക് പോവുക. കുമരകം ഭാഗത്തേക്കുപോകേണ്ട വാഹനങ്ങൾ തിരുവാതുക്കൽ, അറുത്തൂട്ടി വഴി പോവുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

M.C റോഡിലൂടെ വരുന്ന കിഴക്കോട്ടുപോകേണ്ട ചെറുവാഹനങ്ങൾ മണിപ്പുഴ നിന്നും വലത്തോട്ടു തിരിഞ്ഞ് ബൈപാസ് റോഡ്‌, ഈരയിൽക്കടവ് വഴി മനോരമ ജംഗ്ഷനിലെത്തി കിഴക്കോട്ടുപോവുക. വലിയ വാഹനങ്ങൾ മണിപ്പുഴ ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് കടുവാക്കുളം, കൊല്ലാടുവഴി കഞ്ഞിക്കുഴിയിലെത്തി പോവുക.

നാഗമ്പടത്തുനിന്നും വരുന്ന വാഹനങ്ങൾ സിയേഴ്സ് ജംഗ്ഷൻ, റെയിൽവേ സ്റ്റേഷൻ, ലോഗോസ് വഴി ചന്തക്കവലയിലെത്തി മാർക്കറ്റ് വഴി M.L. റോഡിലൂടെ കോടിമത ഭാഗത്തേക്ക് പോവുക.

കുമരകം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ ബേക്കർ ജംഗ്ഷനിലെത്തി സിയേഴ്സ് ജംഗ്ഷൻ വഴി വലത്തോട്ടു തിരിഞ്ഞ് ബസ് സ്റ്റാൻഡിലേക്ക് പോവുക.

നാഗമ്പടം സ്റ്റാന്റിൽ നിന്നും കാരാപ്പുഴ, തിരുവാതുക്കൽ ഭാഗത്തേക്ക് പോകേണ്ട ബസ്സുകൾ ബേക്കർ ജംഗ്ഷനിലെത്തി അറുത്തൂട്ടി വഴി തിരുവാതുക്കൽ ഭാഗത്തേക്കുപോവുക.

കെ.കെ റോഡിലൂടെ വരുന്ന ചങ്ങനാശ്ശേരി ഭാഗത്തേക്കുപോകേണ്ട വലിയ വാഹനങ്ങൾ കഞ്ഞിക്കുഴി, ദേവലോകം, കടുവാക്കുളം വഴിയും പ്രൈവറ്റ് ബസ്സുകൾ കളക്ട്രേറ്റ്, ലോഗോസ് ജംഗ്ഷന്‍, ശാസ്ത്രി റോഡ്, കുര്യൻ ഉതുപ്പു റോഡുവഴി നാഗമ്പടം ബസ് സ്റ്റാൻഡിലേക്കും പോകേണ്ടതാണ്.

നാഗമ്പടത്തുനിന്നും കെ.കെ റോഡിലൂടെ പോകേണ്ട ബസ്സുകള്‍ ബേക്കര്‍ ജംഗ്ഷന്‍, ശാസ്ത്രി റോഡ്‌, ലോഗോസ് ജംഗ്ഷന്‍ വഴി പോകേണ്ടതാണ്. നാഗമ്പടം ഭാഗത്തുനിന്നും കുര്യന്‍ ഉതുപ്പ് റോഡു വഴി ശാസ്ത്രി റോഡിലേക്ക് വാഹനഗതാഗതം അനുവദിക്കുന്നതല്ല.