play-sharp-fill
ഉപ രാഷ്ട്രപതിയുടെ സന്ദർശനം: ആൽമരം മുറിച്ച് നീക്കാൻ നീക്കം; തേർഡ് ഐ ന്യൂസ് ഇടപെടലിൽ ജീവൻ തിരിച്ച് കിട്ടി ആൽമരം

ഉപ രാഷ്ട്രപതിയുടെ സന്ദർശനം: ആൽമരം മുറിച്ച് നീക്കാൻ നീക്കം; തേർഡ് ഐ ന്യൂസ് ഇടപെടലിൽ ജീവൻ തിരിച്ച് കിട്ടി ആൽമരം

തേർഡ് ഐ ബ്യൂറോ 

കോട്ടയം: ഉപ രാഷ്ട്രപതിയുടെ സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി ലോഗോസ് ജംഗ്ഷനിലെ ആൽമരം മുറിച്ചു നീക്കാൻ അധികൃതരുടെ നീക്കം.

ആൽമരങ്ങൾ മുറിച്ച് മാറ്റരുതെന്ന ജില്ലാ കളക്ടറുടെ നിർദേശം നിലനിൽക്കെയായിരുന്നു ആൽമരം മുറിച്ച് നീക്കാൻ അധികൃതർ തീരുമാനിച്ചത്. മരം വെട്ടിത്തുടങ്ങിയത് കണ്ട് തേർഡ് ഐ ന്യൂസ് ലൈവ് സംഘം ഇടപെടുകയും, ജില്ലാ കളക്ടറെയും ബന്ധപ്പെട്ടു. ഇതേ തുടർന്ന് മരം വെട്ടുന്നത് അവസാനിപ്പിച്ച് അധികൃതർ മടങ്ങുകയായിരുന്നു. 

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group


വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവങ്ങൾ. ശനിയാഴ്ച രാവിലെ മലയാള മനോരമയുടെ സ്വകാര്യ ചടങ്ങിൽ പങ്കെടുക്കുന്നതിനു വേണ്ടിയാണ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ജില്ലയിൽ എത്തുന്നത്. ഇദ്ദേഹത്തിനു സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി നഗരമധ്യത്തിൽ തണലൊരുക്കി നിന്നിരുന്ന ആൽമരം വെട്ടിനീക്കാൻ തീരുമാനിക്കുകയായിരുന്നു.

ലോഗോസ് ജംഗ്ഷനിൽ നിന്നു കയറ്റം കയറി വരുന്ന വഴി, പൊലീസ് പരേഡ് മൈതാനത്തിനു സമീപമായാണ് ഈ ആൽമരം നിന്നിരുന്നത്. ഈ മരം യാതൊരു വിധ സുരക്ഷാ വീഴ്ചയും രാഷ്ട്രപതിയുടെ സന്ദർശനത്തിന് ഉണ്ടാക്കുകയുമില്ല. പൊലീസ് പരേഡ് മൈതാനത്ത് ഹെലിക്കോപ്റ്ററിൽ വന്നിറങ്ങുന്ന ഉപരാഷ്ട്രപതി ഈ ഭാഗത്തേയ്ക്ക് വരുന്നു പോലുമില്ല. എന്നാൽ, ഇതൊന്നും പരിഗണിക്കാതെ ഈ ആൽമരം വെട്ടിമാറ്റാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു. 
തുടർന്ന് വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ആൽമരം വെട്ടിമാറ്റുന്ന ജോലികൾ ഇവിടെ ആരംഭിക്കുകയും ചെയ്തു. ഇതിനിടെയാണ് സംഭവം പ്രദേശവാസികൾ തേർഡ് ഐ ന്യൂസ് ലൈവ് സംഘത്തെ അറിയിച്ചത്. വാർത്താ സംഘം സ്ഥലത്ത് എത്തി ചിത്രങ്ങൾ പകർത്തി. 
തുടർന്ന് ജില്ലാ കളക്ടർ സുധീർ ബാബുവിനെ ബന്ധപ്പെട്ട് വിവരം കൈമാറി. എന്നാൽ, സംഭവം അറിഞ്ഞില്ലെന്നും മരം വെട്ടുന്നത് തടയാൻ നിർദേശം നൽകുമെന്നും ജില്ലാ കളക്ടർ അറിയിച്ചു. ഉടൻ തന്നെ ജില്ലാ കളക്ടർ റവന്യു വകുപ്പ് അധികൃതരെ ബന്ധപ്പെട്ട് മരം വെട്ടുന്നത് തടയാൻ നിർദേശം നൽകി. ഇതേ തുടർന്ന് മരം വെട്ട് അവസാനിപ്പിക്കുകയായിരുന്നു. ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ പേരിൽ നടക്കുന്ന പൊലീസിന്റെ ഇടപെടലിന്റെ മറ്റൊരു ബാക്കി പത്രം കൂടിയാണ് ഇപ്പോൾ ആൽമരം വെട്ടിമാറ്റാനുള്ള നീക്കമെന്നാണ് സൂചന.