play-sharp-fill
ആനപ്രേമികൾക്കും പൂരപ്രേമികൾക്കും സ്വാ​ഗതമരുളി തിരുനക്കര പകൽപ്പൂരം നാളെ; 22 കൊമ്പൻമാർ അണിനിരക്കുന്ന പൂരാഘോഷത്തിന് മാറ്റുകൂട്ടാൻ പത്മശ്രീ പെരുവനം കുട്ടൻമാരാരും സംഘവും ;  ഗജവീരന്മാരും ആല്‍ത്തറമേളവും കുടമാറ്റവും പൂരപ്രേമികളെ ആവേശത്തിലാക്കുന്ന കാഴ്ച്ചയ്ക്ക് ഇനി മണിക്കൂറുകള്‍ മാത്രം

ആനപ്രേമികൾക്കും പൂരപ്രേമികൾക്കും സ്വാ​ഗതമരുളി തിരുനക്കര പകൽപ്പൂരം നാളെ; 22 കൊമ്പൻമാർ അണിനിരക്കുന്ന പൂരാഘോഷത്തിന് മാറ്റുകൂട്ടാൻ പത്മശ്രീ പെരുവനം കുട്ടൻമാരാരും സംഘവും ; ഗജവീരന്മാരും ആല്‍ത്തറമേളവും കുടമാറ്റവും പൂരപ്രേമികളെ ആവേശത്തിലാക്കുന്ന കാഴ്ച്ചയ്ക്ക് ഇനി മണിക്കൂറുകള്‍ മാത്രം

സ്വന്തം ലേഖകൻ

കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ പ്രസിദ്ധമായ പകൽ പൂരം ചൊവ്വാഴ്‌ച നടക്കും. പൂരപ്രേമികള്‍ അക്ഷരനഗരിയിലേക്ക് ഒഴുകിയെത്തും. ഗജവീരന്മാരും ആല്‍ത്തറമേളവും കുടമാറ്റവും പൂരപ്രേമികളെ ആവേശത്തിലാക്കുന്ന കാഴ്ച്ചയ്ക്ക് ഇനി മണിക്കൂറുകള്‍ മാത്രം.

പൂരത്തിന്റെ വര്‍ണപ്രപഞ്ചത്തിലേക്ക് കോട്ടയം തൊഴുതുണരുമ്പോള്‍ പെരുവനം കുട്ടൻമാരാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മേളത്തിന് നേതൃത്വം നല്‍കുന്നത്. പത്ത് ക്ഷേത്രങ്ങളില്‍ നിന്നുള്ള ചെറുപൂരങ്ങളാണ് തിരുനക്കര പൂരത്തിന് ആദ്യമെത്തുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉച്ചയ്‌ക്ക്‌ മുമ്പ്‌ നഗരപ്രദേശത്തെ 10 ക്ഷേത്രങ്ങളിൽനിന്ന് ചെറുപൂരങ്ങൾ എത്തും. അമ്പലക്കടവ്‌ ദേവീക്ഷേത്രം, തിരുനക്കര ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രം, പുതിയതൃക്കോവിൽ മഹാവിഷ്‌ണു ക്ഷേത്രം, പള്ളിപ്പുറത്തുകാവ്‌ ഭഗവതി ക്ഷേത്രം, കൊപ്രത്ത്‌ ശ്രീദുർഗാ ഭഗവതി ക്ഷേത്രം, പാറപ്പാടം ദേവീക്ഷേത്രം, തളിയിൽക്കോട്ട മഹാദേവ ക്ഷേത്രം, പുത്തനങ്ങാടി ദേവീക്ഷേത്രം, എരുത്തിക്കൽ ദേവീക്ഷേത്രം, പുല്ലരിക്കുന്ന്‌ മള്ളൂർകുളങ്ങര മഹാദേവ ക്ഷേത്രം എന്നിവിടങ്ങഴിൽ നിന്നാണ്‌ ചെറുപൂരങ്ങൾ എത്തുക.

വൈകിട്ട് നാലിനാണ് പൂരം. ആനപ്രേമികള്‍ക്കും മേള പ്രേമികള്‍ക്കും കണ്ണും കാതും മനസ്സും നിറയ്ക്കുന്ന ഗജരാജ സംഗമവും മേളവും അരങ്ങേറും. ആകാര ഭംഗികൊണ്ടും ഒരുപാട്‌ വിശേഷണങ്ങളാലും പേരുകേട്ട ആനകളാണ്‌ ഇത്തവണ തിരുനക്കര പൂരത്തിന്‌ എത്തുന്നത്‌.

തിരുനക്കര ശിവൻ, പാമ്പാടി രാജൻ, ഭാരത്‌ വിനോദ്‌, ഈരാറ്റുപേട്ട അയ്യപ്പൻ, ഉഷശ്രീ ശങ്കരൻകുട്ടി, പാലാ കുട്ടിശങ്കരൻ, പാമ്പാടി സുന്ദർ, ചൈത്രം അച്ചു, ഗുരുവായൂർ ഗോകുൽ, മീനാട്‌ വിനായകൻ, ഇത്തിത്താനം വിഷ്‌ണുനാരായണൻ, വേമ്പനാട്‌ അർജുനൻ, ചിറക്കാട്ട്‌ അയ്യപ്പൻ, പരിമണം വിഷ്‌ണു, ഭാരത്‌ വിശ്വനാഥൻ, ആക്കവിള വിഷ്‌ണുനാരായണൻ, ഉണ്ണി മങ്ങാട്ട്‌ ഗണപതി, തോട്ടയ്ക്കാട്ട്‌ രാജശേഖരൻ, പഞ്ചമത്തിൽ ദ്രോണ, കുന്നുമ്മേൽ പരശുരാമൻ, ചുരൂർമഠം രാജശേഖരൻ, വാഴപ്പള്ളി മഹാദേവൻ എന്നീ ആനകളെ കാണാനുള്ള കാത്തിരിപ്പിലാണ് ആനപ്രേമിസംഘങ്ങൾ.

പൂരത്തോടനുബന്ധിച്ച് പൊലീസും ക്ഷേത്രസമിതിയും ചേര്‍ന്ന് വലിയ സുരക്ഷയാണ് തിരുനക്കരയില്‍ ഒരുക്കിയിട്ടുള്ളത്. പൂരത്തോട് അനുബന്ധിച്ച് കോട്ടയം നഗരത്തില്‍ ഗതാഗ നിയന്ത്രിക്കും. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.