
പ്രതീക്ഷയേകുന്ന പ്രകടനം; പൊട്ടിചിരിപ്പിക്കാൻ വീണ്ടും ഫഹദ് ഫാസിൽ; ‘പാച്ചുവും അത്ഭുതവിളക്കും’ ടീസര്‍ ശ്രദ്ധ നേടുന്നു; ഏപ്രില്‍ 28 ന് ചിത്രം തിയറ്ററുകളിലെത്തും; ടീസർ കാണാം….
സ്വന്തം ലേഖിക
കൊച്ചി: അഖില്‍ സത്യന് കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്യുന്ന ഫഹദ് ഫാസില്‍ ചിത്രം ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി.
നര്‍മ സ്വഭാവത്തിലാണ് ചിത്രം ഒരുങ്ങിയിട്ടുള്ളതെന്നാണ് ടീസര്‍ നല്കുന്ന സൂചന. ഏപ്രില്‍ 28നാണ് ചിത്രം തിയറ്ററുകളിലെത്തുക.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സത്യന് അന്തിക്കാടിന്റെ മകനായ അഖില്‍ അച്ഛനൊപ്പം വിവിധ ചിത്രങ്ങളില്‍ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡോക്യുമെന്ററി ചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്.
എറണാകുളത്തും ഗോവയിലുമായാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. തമിഴ് സംഗീത സംവിധായകന് ജസ്റ്റിന് പ്രഭാകറാണ് സംഗീതം.
മനു രഞ്ജിത്ത് ഗാനങ്ങള്‍ ഒരുക്കുന്നു. ശരണ്‍ വേലായുധന് ഛായാഗ്രഹണം. സേതു മണ്ണാര്‍ക്കാട് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രലൂടെ അഖിലിന്റെ ഇരട്ട സഹോദരന് അനൂപ് സ്വതന്ത്ര സംവിധായകനായി അരങ്ങേറിയിരുന്നു.