
ചങ്ങനാശ്ശേരി കെഎസ്ആർടിസി ബസ് സ്റ്റാൻഡിലേക്ക് അമിതവേഗതയിൽ ഓടിച്ച് കയറ്റിയ ബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് ഗുരുതര പരിക്ക്
സ്വന്തം ലേഖകൻ
ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി കെഎസ്ആർടിസി ബസ് സ്റ്റാൻഡിലേക്ക് അമിതവേഗതയിൽ ഓടിച്ച് കയറ്റിയ കെഎസ്ആർടിസി ബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് ഗുരുതര പരിക്ക്.
ബസിൻ്റെ പിൻഭാഗത്തെ ടയർ സ്കൂട്ടറിൽ കയറിയിറങ്ങുകയായിരുന്നു. ഇയാളെ യാത്രക്കാരും പൊലീസും ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമിത വേഗത ചോദ്യം ചെയ്ത യാത്രക്കാർ ബസ് ഡ്രൈവറെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. പോലീസ് ഇടപ്പെട്ട് ഒത്തുതീർപ്പാക്കിയാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.
ചങ്ങനാശ്ശേരി കെഎസ്ആർടിസി ബസ് സ്റ്റാൻഡിലേക്ക് യാതൊരു ശ്രദ്ധയുമില്ലാതെയാണ് ബസുകൾ കയറി വരുന്നതെന്നാണ് യാത്രക്കാരുടെ പരാതി.
Third Eye News Live
0