video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Friday, May 23, 2025
HomeMainറേഷൻ വാങ്ങിയില്ലെങ്കിൽ കാർഡ് റദ്ദാക്കും; പ്രചരണം വ്യാജമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ; വ്യാജ വാർത്ത...

റേഷൻ വാങ്ങിയില്ലെങ്കിൽ കാർഡ് റദ്ദാക്കും; പ്രചരണം വ്യാജമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ; വ്യാജ വാർത്ത നിർമ്മിക്കുന്നവർക്കും പ്രചരിപ്പിക്കുന്നവർക്കുമെതിരെ നിയമനടപടി സ്വീകരിക്കും

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: റേഷൻ വാങ്ങിയില്ലെങ്കിൽ കാർഡ് റദ്ദാകുമെന്ന പ്രചരണം വ്യാജമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. ഇത്തരം വ്യാജ വാർത്ത നിർമ്മിക്കുന്നവർക്കും പ്രചരിപ്പിക്കുന്നവർക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

വെളള കാർഡ് വിഭാ​ഗത്തിലുളള റേഷൻ സാധനങ്ങൾ വാങ്ങാത്തവർ ഉണ്ടെങ്കിൽ ഈ മാസം 30ന് മുമ്പായി എന്തെങ്കിലും സാധനങ്ങൾ വാങ്ങി കാർഡ് ലൈവ് ആക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇല്ലെങ്കിൽ കാർഡ് റദ്ദാക്കുമെന്നായിരുന്നു പ്രചരണം. ഏപ്രിൽ ഒന്ന് മുതൽ റേഷൻ സമ്പ്രദായം കേന്ദ്ര സർക്കാർ ഏറ്റെടുക്കുമെന്നും സമൂഹമ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.

ഇതിനെതിരെയാണ് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി രം​ഗത്തെത്തിയിരിക്കുന്നത്. വ്യാജ പ്രചരണങ്ങൾക്ക് എതിരെ നിയമനടപടികളുൾപ്പെടെ സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്.

Previous article
മുഖ്യമന്ത്രി പിണറായി വിജയനും, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമെതിരെ അപകീർത്തികരവും വസ്‌തുതാ വിരുദ്ധവുമായ ആരോപണം നടത്തി; സ്വപ്ന സുരേഷിനും വിജേഷ് പിള്ളയ്ക്കും എതിരെ കേസ് എടുത്തു സ്വന്തം ലേഖകൻ കണ്ണൂർ: സ്വർണക്കള്ളക്കടത്ത്‌ കേസിലെ പ്രതി സ്വപ്‌ന സുരേഷിനും ഇവരെ കോഴ നൽകി ഭീഷണിപ്പെടുത്താൻ ശ്രമിച്ചുവെന്ന കേസിൽ കുറ്റാരോപിതനുമായ വിജേഷ്‌ പിളളക്കുമെതിരെ കേസെടുത്ത്‌ അന്വേഷണം നടത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ സിപി എം തളിപ്പറമ്പ്‌ ഏരിയാ സെക്രട്ടറി കെ സന്തോഷ്‌ പൊലീസിൽ പരാതി നൽകി. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമെതിരെ സ്വപ്‌ന സുരേഷ്‌ ഫേയ്‌സ്‌ ബുക്ക്‌ ലൈവിലൂടെ അപകീർത്തികരവും വസ്‌തുതാ വിരുദ്ധവുമായ ആരോപണം ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ്‌ പരാതി. പരാതിയിന്മേൽ തളിപ്പറമ്പ് പോലീസ് കേസെടുത്തു. മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കുമെതിരായ പരാതികൾ പിൻവലിക്കാൻ എം വി ഗോവിന്ദന്റെ ദൂതനായി വിജേഷ്‌ പിള്ള തന്നെ വന്ന്‌ കണ്ടുവെന്നും പ്രതിഫലമായി 30 കോടി വാഗ്‌ദാനം ചെയ്‌തുവെന്നുമാണ്‌ സ്വപ്‌ന ആരോപിച്ചത്‌. ഇതനുസരിച്ചില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും എംവി ഗോവിന്ദന്‌ വേണ്ടി വിജേഷ്‌ പിള്ള പറഞ്ഞുവെന്നും സ്വപ്‌ന ആരോപിച്ചിരുന്നു. ഇത്തരം ആരോപണം ഉന്നയിച്ചത്‌ അത്യന്തം സംശയകരമാണ്‌. സത്യവിരുദ്ധവും കുടിലവുമായ ഈ ആരോപണത്തിന്‌ പിന്നിൽ ചില സമൂഹ വിരുദ്ധ ശക്തികളുടെ വൻ ഗൂഢാലോചനയും സംശയിക്കേണ്ടിയിരിക്കുന്നു. ആയതിനാൽ ഇതിന്‌ പിന്നിൽ പ്രവർത്തിച്ചവരെ മുഴുവൻ കണ്ടെത്തി നിയമത്തിന്‌ മുന്നിൽ കൊണ്ടുവരണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
Next article
RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments