
സ്വന്തം ലേഖിക
കൊച്ചി: പോപ്പുലര്‍ഫ്രണ്ട് കേസില്‍ എന്‍ഐഎ കുറ്റപത്രം നല്കി.
കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തകേസിലാണ് അന്തിമ റിപ്പോര്‍ട്ട് നല്‍കിയത്. കൊച്ചി എന്‍ഐഎ കോടതിയിലാണ് സമര്‍പ്പിച്ചത്. പ്രതിപ്പട്ടികയില്‍ 59 പേരാണുള്ളത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതരമതസ്ഥര്‍ക്കെതിരെ ഗൂഡാലോചന നടത്തി. ജനങ്ങള്‍ക്കിടയില്‍ മതസ്പര്‍ധയുണ്ടാക്കി സമാധാനാന്തരീക്ഷം തകര്‍ക്കാനായിരുന്നു ഇവരുടെ നീക്കമെന്നും ജനാധിപത്യത്തെ ഇല്ലാതാക്കി ഇസ്ലാമിക ഭരണം കൊണ്ടുവരാനാണ് പ്രതികള്‍ ശ്രമിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നു.
മുസ്ലീം യുവാക്കള്‍ക്കിടയില്‍ ആയുധ പരിശീലനം നടത്താനും പോപ്പുലര്‍ ഫ്രണ്ട് ശ്രമിച്ചതായി റിപ്പോര്‍ട്ടിലുണ്ട്. 2047ല്‍ ഇന്ത്യയില്‍ ഇസ്ലാമിക ഭരണം കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് പ്രതികള്‍ പ്രവര്‍ത്തിച്ചത്. ഇതിനായി പണസമാഹരണം നടത്തിയെന്നും എന്‍ഐഎ പറയുന്നു.
ഭീകരസംഘടനയായ ഐഎസിന്റെയടക്കം പിന്തുണയോടെ രാജ്യത്ത് അരക്ഷിതമാവസ്ഥ ഉണ്ടാക്കാനായിരുന്നു ശ്രമം. തങ്ങളുടെ നീക്കങ്ങള്‍ക്ക് തടസം നില്‍ക്കുന്നവരെ ഉന്മൂലനം ചെയ്യാനും പിഎഫ്ഐ പദ്ധതിയിട്ടെന്നും റിപ്പോര്‍ട്ടില്‍ നിരോധിത സംഘടനായായ ഐ.എസിനെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ പിന്തുണച്ചതും ഇതേ ലക്ഷ്യത്തോടെയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
പോപ്പലുര്‍ ഫ്രണ്ട് സംസ്ഥാന നേതാവായിരുന്ന കരമന അഷ്റഫ് മൗലവിയാണ് കേസില്‍ ഒന്നാം പ്രതി. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ രണ്ടാം നിര, മൂന്നാം നിര നേതാക്കളെ ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം.



