
കൈക്കൂലി വാങ്ങുന്നതിനിടെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വിജിലന്‍സ് പിടിയില്‍; പണം ആവശ്യപ്പെട്ടത് മുറുക്ക് കമ്പനിക്കുള്ള ഹെല്‍ത്ത് കാർഡിനായി
സ്വന്തം ലേഖകൻ
പാലക്കാട് : കൈക്കൂലി വാങ്ങുന്നതിനിടെ ഹെല്‍ത്ത് ഇൻസ്പെക്ടർ പിടിയിൽ. കൊടുവായൂര്‍ ഗ്രാമപഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷാജി മാത്യൂസാണ് വിജിലൻസിൻ്റെ പിടിയിലായത്.
മുറുക്ക് കമ്പനിക്ക് ഹെല്‍ത്ത് കാര്‍ഡ് നല്‍കാനാണ് ഇയാൾ പണം വാങ്ങിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യം 10,000 രൂപ വാങ്ങുകയും വീണ്ടും തുക അവശ്യപ്പെടുകയും ചെയ്തതോടെ അപേക്ഷകന്‍ വിജിലന്‍സിനെ അറിയിക്കുകയായിരുന്നു.
ഇന്നലെ വൈകീട്ട് എഴരയോടെ പണം വാങ്ങുമ്പോഴാണ് ഷാജിയെ
വിജിലന്‍സ് പിടികൂടിയത്. പരിശോധന കൂടാതെ വിതരണം ചെയ്ത 18 ഹെല്‍ത്ത് കാര്‍ഡുകളും വിജിലന്‍സ് പിടിച്ചെടുത്തു.
Third Eye News Live
0
Tags :