സ്വന്തം ലേഖിക
കോട്ടയം: കെകെ റോഡിൽ മണർകാട് ഐരാറ്റുനടയിൽ ബൈക്ക് മതിലിലേയ്ക്കു ഇടിച്ചു കയറി യുവാവ് മരിച്ചു.
വടവാതൂർ കളത്തിപ്പറമ്പിൽ വീട്ടിൽ കെവിൻ രാജൻ(22) ആണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബുധനാഴ്ച രാത്രി പത്തരയോടെയാണ് അപകടം.
കെകെ റോഡിലൂടെ വരികയായിരുന്നു ബൈക്ക് നിയന്ത്രണം നഷ്ടമായി റോഡരികിലെ മതിലിൽ ഇടിക്കുകയായിരുന്നു.
ബൈക്കിലുണ്ടായിരുന്ന മറ്റൊരു യുവാവിനെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ രണ്ട് കയ്യും ഒടിഞ്ഞിട്ടുണ്ട്.
കെവിൻ്റെ മൃതദേഹം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.