
വയനാട്ടിൽ പുള്ളിപുലിയെ റോഡരികിൽ ചത്ത നിലയിൽ കണ്ടെത്തി! വാഹനമിടിച്ചതെന്ന് സംശയം
വയനാട്: വയനാട് തോൽപ്പെട്ടി ബേഗൂരിൽ പുള്ളിപുലിയെ ചത്ത നിലയിൽ കണ്ടെത്തി.
ബേഗൂര്‍ റേഞ്ച് ഇരുമ്പുപാലത്തിനടുത്തായി റോഡരികിലായാണ് പുലിയുടെ ജഡം കണ്ടെത്തിയത്.
ഏകദേശം നാല് വയസ് പ്രായം തോന്നിക്കുന്ന പെൺപുലിയാണ് ചത്തത്. ചൊവ്വാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം
തുടർന്ന് വൈൽഡ് ലൈഫ് വാർഡനടക്കമുള്ളവർ സംഭവ സ്ഥലത്തെത്തി പ്രാഥമിക നടപടികൾ പൂർത്തിയാക്കി പുലിയുടെ ജഡം പോസ്റ്റ്മോർട്ടത്തിനായി ബത്തേരിയിലെ വെറ്ററിനറി ലാബിലേക്ക് മാറ്റി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാഹനം ഇടിച്ചിട്ട് നിര്‍ത്താതെ പോയതാകാമെന്നാണ് സംശയിക്കുന്നത്. സംഭവത്തെ കുറിച്ച് വനംവകുപ്പ് അധികൃതര്‍ അന്വേഷിച്ചുവരികയാണ്
Third Eye News Live
0
Tags :