
പത്തനംതിട്ട അടൂരില്‍ പോക്സോ കേസ് പ്രതി തൂങ്ങി മരിച്ച നിലയില്‍; നിരപരാധിയെന്ന് ആത്മഹത്യാ കുറിപ്പ്
സ്വന്തം ലേഖിക
പത്തനംതിട്ട: പത്തനംതിട്ട അടൂരില്‍ പോക്സോ കേസ് പ്രതി തൂങ്ങി മരിച്ച നിലയില്‍.
അടൂര്‍ പന്നിവിഴ സ്വദേശി നാരായണന്‍കുട്ടി ആണ് ആത്മഹത്യ ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

72 വയസായിരുന്നു. പോക്സോ കേസില്‍ കോടതിയില്‍ വിചാരണ തുടങ്ങാനിരിക്കെയാണ് ആത്മഹത്യ. കേസില്‍ നിരപരാധിയാണെന്ന് നാരായണന്‍കുട്ടിയുടെ ആത്മഹത്യാ കുറിപ്പിലുണ്ടെന്ന് പൊലീസ് അറിയിച്ചു.
2019 ലായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്.
ഇന്നലെ കൊല്ലത്ത് പോക്സോ കേസിലെ അതിജീവിതയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കുളത്തൂപ്പുഴ സ്വദേശിനിയായ പതിനാറുകാരിയാണ് മരിച്ചത്.
വൈകിട്ട് മൂന്ന് മണിയോടെ വീടിന് സമീപത്തെ വനത്തിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു എന്ന പരാതിയില്‍ ഓയൂര്‍ സ്വദേശിയെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇയാള്‍ റിമാന്‍ഡിലാണ്. ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ച പെണ്‍കുട്ടി പിന്നീട് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പൊലീസിന്‍റെ നിഗമനം.