മദ്യലഹരിയില്‍ മരിക്കുകയാണെന്ന് പറഞ്ഞു; സഹോദരി നോക്കിനില്‍ക്കെ താമസിക്കുന്ന വീടിന് തീ കൊളുത്തി; തൊടുപുഴയിൽ മധ്യവയസ്കന് ദാരുണാന്ത്യം

Spread the love

സ്വന്തം ലേഖിക

ഇടുക്കി: വീടിന് തീപിടിച്ച്‌ ഇടുക്കിയില്‍ മധ്യവയസ്കന്‍ മരിച്ചു.

തൊടുപുഴ മണക്കാടാണ് സംഭവം. മണക്കാട് സ്വദേശി കളപ്പുര കോളനിയില്‍ ജോസഫ് ആണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

55 വയസായിരുന്നു. മൃതദേഹം തൊടുപുഴയിലെ ഇടുക്കി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ജോസഫ് ജീവനൊടുക്കുകയായിരുന്നു എന്നാണ് വിവരം. സഹോദരി നോക്കിനില്‍ക്കെയായിരുന്നു സംഭവം.

ഈ സമയത്ത് മദ്യലഹരിയിലായിരുന്നു ജോസഫ്. താന്‍ മരിക്കുകയാണ് എന്ന പറഞ്ഞ ശേഷം ജോസഫ് താമസിക്കുന്ന ഷെഡിന് തീ കൊളുത്തി. തീ ശരീരത്തില്‍ പടര്‍ന്ന് സംഭവ സ്ഥലത്ത് വെച്ച്‌ തന്നെ ജോസഫ് മരിച്ചു.

പിന്നീട് നാട്ടുകാരും അഗ്നി രക്ഷാ സേനാംഗങ്ങളും ചേര്‍ന്ന് തീയണച്ചു. മൃതദേഹം പൊലീസെത്തി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് കേസെടുത്തു.