ആഭരണങ്ങളിൽ 916 ഹാൾമാർക്ക് അടയാളപ്പെടുത്തി തട്ടിയെടുത്തത് എട്ടുലക്ഷത്തോളം രൂപ; തൊടുപുഴയിൽ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയംവെച്ച് തട്ടിപ്പു നടത്തിയ യുവാവ് അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

ഇടുക്കി: തൊടുപുഴയില്‍ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയംവെച്ച് എട്ടുലക്ഷത്തോളം രൂപയുടെ തട്ടിപ്പ്. യുവാവ് അറസ്റ്റിൽ. ‌ഇടവെട്ടി കോയിക്കൽ വീട്ടിൽ റെജിമോനെയാണ് തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്.

ആഭരണത്തിൽ 916 ഹാൾമാർക്ക് അടയാളപ്പെടുത്തിയാണ് കബളിപ്പിച്ചത്. ഇത്തരം പണ്ടങ്ങൾ ഉരച്ചുനോക്കിയാൽ തട്ടിപ്പ് മനസ്സിലാകില്ല. വലിയ സ്വര്‍ണക്കടകളില്‍ മാത്രമെ തിരിച്ചറിയാനുള്ള സംവിധാമുള്ളു. ഇത് മനസിലാക്കികോണ്ടായിരുന്നു തട്ടിപ്പ്. തൊടുപുഴയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ 2022 സെപ്റ്റംബറിനും നവംബറിനും ഇടയിൽ പലതവണകളായി 7,69,000 രൂപയുടെ മുക്കുപണ്ടം ഇയാൾ പണയംവെച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിടിയിലായ റെജിമോന്‍ സംസ്ഥാനത്തെ വിവിധയിടങ്ങളിലായി നിരവധി സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലും സഹകരണ ബാങ്കുകളിലും സമാന രീതിയിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം ഇതേക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.