മറ്റൊരു പെൺകുട്ടിയുമായി യുവാവിനുണ്ടായിരുന്ന അടുപ്പം ചോദ്യം ചെയ്തു; സഹപ്രവർത്തകയെ ഹോട്ടൽ ജീവനക്കാരൻ ക്രൂരമായി മർദ്ദിച്ച് പ്ലാസ്റ്റിക് ഷീറ്റിൽ പൊതിഞ്ഞുവെച്ചു; കൊച്ചി ഇടപ്പള്ളിയിൽ യുവാവ് അറസ്റ്റിൽ
സ്വന്തം ലേഖകൻ
കൊച്ചി: ഇടപ്പള്ളിയിൽ സഹപ്രവർത്തകയെ ഹോട്ടല്‍ ജീവനക്കാരന്‍ ക്രൂരമായി മര്‍ദിച്ച് പ്ലാസ്റ്റിക് ഷീറ്റിൽ പൊതിഞ്ഞുവെച്ചു. മാള നാലുവഴി ഭാഗത്ത് കളത്തിപ്പറമ്പില്‍ വീട്ടില്‍ ഗോപകുമാര്‍ ആണ് പിടിയിലായത്. മർദ്ദനത്തിനുശേഷം രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.
ഇടപ്പള്ളി ഭാഗത്തെ റസ്റ്റോറന്‍റില്‍ ജോലി ചെയ്യുകയായിരുന്നു പെണ്‍കുട്ടിയും യുവാവും. ഇരുവരും അടുപ്പത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞദിവസം ഗോപകുമാറും മറ്റൊരു പെണ്‍കുട്ടിയുമായുള്ള ബന്ധത്തെച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. തര്‍ക്കം മൂര്‍ച്ഛിച്ച് ബഹളമായതോടെ ഹോട്ടലില്‍നിന്ന് ഇവരെ പുറത്താക്കി. തുടര്‍ന്ന് കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നിന് ഗോപകുമാര്‍ പെണ്‍കുട്ടിയെ ഉണ്ണിച്ചിറ ഭാഗത്തുള്ള ഒഴിഞ്ഞ ഗ്രൗണ്ടില്‍ കൊണ്ടുവന്ന് വീണ്ടും ആക്രമിക്കുകയായിരുന്നു
യുവതിയുടെ തലയിലും കൈകാലുകളിലും പട്ടിക കൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചു. നെഞ്ചില്‍ക്കയറി ഇരുന്ന് ഇരു കവിളിലും അടിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ മുഖത്ത് നീരുവെച്ചിട്ടുണ്ട്.
തറയിലൂടെ റോഡിലേക്ക് വലിച്ചിഴച്ചും മര്‍ദിച്ചു. അവശയായ പെണ്‍കുട്ടിയെ ഗ്രൗണ്ടിലെ പ്ലാസ്റ്റിക് ഷീറ്റിട്ട് മൂടിയ ശേഷം രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടുന്നത്.