play-sharp-fill
“എങ്ങനെയെങ്കിലും മരിച്ചവരുടെ ബോഡി പോസ്റ്റ്മോർട്ടം ചെയ്യാനല്ല ഞാൻ ഇവിടെ ഇരിക്കുന്നത് “.! കോട്ടയം മെഡിക്കൽ കോളേജ് ഫോറൻസിക് സർജനെതിരെ വ്യാപക പരാതി;  മന്ത്രിയുടെ ഓഫീസിൽ നിന്നടക്കം പോസ്റ്റ്മോർട്ടം വേഗത്തിലാക്കാൻ ആവശ്യപ്പെടുമ്പോൾ പുല്ല് വിലകൽപ്പിച്ച് ഫോറൻസിക്ക് മേധാവി; ഫോറൻസിക് മേധാവിക്ക് ഒത്താശ ചെയ്യുന്നത് പിജി വിദ്യാർത്ഥിനി

“എങ്ങനെയെങ്കിലും മരിച്ചവരുടെ ബോഡി പോസ്റ്റ്മോർട്ടം ചെയ്യാനല്ല ഞാൻ ഇവിടെ ഇരിക്കുന്നത് “.! കോട്ടയം മെഡിക്കൽ കോളേജ് ഫോറൻസിക് സർജനെതിരെ വ്യാപക പരാതി; മന്ത്രിയുടെ ഓഫീസിൽ നിന്നടക്കം പോസ്റ്റ്മോർട്ടം വേഗത്തിലാക്കാൻ ആവശ്യപ്പെടുമ്പോൾ പുല്ല് വിലകൽപ്പിച്ച് ഫോറൻസിക്ക് മേധാവി; ഫോറൻസിക് മേധാവിക്ക് ഒത്താശ ചെയ്യുന്നത് പിജി വിദ്യാർത്ഥിനി

സ്വന്തം ലേഖകൻ

കോട്ടയം : “എങ്ങനെയെങ്കിലും മരിച്ചവരുടെ ബോഡി പോസ്റ്റ്മോർട്ടം ചെയ്യാനല്ല ഞാൻ ഇവിടെ ഇരിക്കുന്നത് “.!

കോട്ടയം മെഡിക്കൽ കോളേജ് ഫോറൻസിക് സർജന്റെ പെരുമാറ്റത്തിൽ പ്രതിഷേധിച്ച് പി ജി വിദ്യാർത്ഥികളടക്കം ആരോഗ്യമന്ത്രിക്ക് പരാതി നൽകി. മന്ത്രിയുടെ ഓഫീസിൽ നിന്നടക്കം പോസ്റ്റ്മോർട്ടം വേഗത്തിലാക്കാൻ ആവശ്യപ്പെട്ട് വിളിച്ചാലും പുല്ലുവിലയാണ് ഫോറൻസിക്ക് മേധാവി കൽപ്പിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് എത്തിക്കുന്ന മൃതദേഹങ്ങളോട് അധികൃതർ അനാദരവ് കാണിക്കുന്നതായി മുൻപ് തന്നെ വ്യാപക പരാതി ഉയർന്നിരുന്നു.

കുറിച്ചി സ്വദേശിയായ പൊന്നപ്പൻ ആചാരി ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിച്ചിരുന്നു. ഏതാനും മാസങ്ങൾ മുമ്പ് നടന്ന മരണത്തിൽ പോസ്റ്റുമോർട്ടം നടത്തണമെന്ന് ചിങ്ങവനം പൊലീസ് ആവശ്യപ്പെട്ടു. തുടർന്ന് ചിങ്ങവനം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പതിനൊന്നരയോടെ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനായി വിട്ട് നൽകുകയും ചെയ്തു.

എന്നാൽ പോലീസ് സർജൻ പോസ്റ്റുമോർട്ടത്തിനായി എത്തിച്ച ബോഡി മണിക്കൂറുകളോളം നിലത്ത് കിടത്തുകയും മനപ്പൂർവ്വം കാലതാമസം വരുത്തുകയും ചെയ്തുവെന്ന് പൊന്നപ്പനാചാരിയുടെ ബന്ധുക്കൾ ആരോഗ്യ മന്ത്രിക്ക് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. ഇത്തരത്തിൽ നിരവധി പരാതികളാണ് കോട്ടയം മെഡിക്കൽ കോളേജിലെ ഫോറൻസിക് സർജനെ പറ്റി ഉയരുന്നത്.

“എങ്ങെയെങ്കിലും മരിച്ചവരുടെ ബോഡി പോസ്റ്റ്മോർട്ടം ചെയ്യാനല്ല താൻ ഇവിടെ ഇരിക്കുന്നതെന്നാണ്” ഡോക്ടർ പൊന്നപ്പൻ ആചാരിയുടെ ബന്ധുക്കളോട് സർജൻ അന്ന് പറഞ്ഞത്.

ഫോറൻസിക് എച്ച്ഒഡി അപമര്യാദയായി പെരുമാറുന്നതായി കാണിച്ച് പിജി വിദ്യാർത്ഥികൾ ആരോഗ്യ മന്ത്രിയുൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടുണ്ട്. നേരത്തെ പിജി വിദ്യാർത്ഥികളെ അസഭ്യം പറഞ്ഞതിന് അന്വേഷണം നേരിട്ടയാളാണ് ഫോറൻസിക് എച്ച്ഒഡി

എന്നാൽ അധികൃതർ ചേർന്ന് പരാതി ഒതുക്കി തീർക്കുകയായിരുന്നു. ഇപ്പോൾ പി ജി വിദ്യാർത്ഥികളെ മാനസികമായി പീഡിപ്പിക്കുകയും അസഭ്യം വിളിക്കുകയും ചെയ്തതായാണ് എച്ച്ഒഡി ക്കെതിരേ പരാതി ഉയർന്നിരിക്കുന്നത്.

മന്ത്രിയുടെ ഓഫീസിൽ നിന്നടക്കം പോസ്റ്റ്മോർട്ടങ്ങൾ വേഗത്തിലാക്കാൻ വിളിച്ചു പറയുമ്പോൾ മനപ്പൂർവ്വം വൈകിപ്പിക്കുകയാണെന്ന് പരാതി ഉയർന്നിട്ടുണ്ട്. ഇവർക്ക് കൂട്ടുനിൽക്കുന്നത് ഫൈനൽ ഇയർ പിജി വിദ്യാർത്ഥിനിയാണ്.

ഇഷ്ടക്കാരിയായ പിജി വിദ്യാർത്ഥിനിയുടെ അറ്റൻഡൻസിൽ തിരിമറി നടത്തിയതായും പരാതി ഉയർന്നിട്ടുണ്ട്. അറ്റൻഡൻസിൽ കൃത്രിമം കാണിച്ചതിന് യൂണിവേഴ്സിറ്റി അന്വേഷണം പ്രഖ്യാപിച്ചതായാണ് ലഭിക്കുന്ന വിവരം. മറ്റു പി ജി വിദ്യാർത്ഥികൾ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഇവർക്കെതിരെ അന്വേഷണം നടക്കുന്നത്.