video
play-sharp-fill
കശുമാവിൻ തോട്ടത്തിൽ ചവറിന് തീ ഇടുന്നതിനിടെ ബോധരഹിതയായി വീണു ; പൊള്ളലേറ്റ് കണ്ണൂരിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കശുമാവിൻ തോട്ടത്തിൽ ചവറിന് തീ ഇടുന്നതിനിടെ ബോധരഹിതയായി വീണു ; പൊള്ളലേറ്റ് കണ്ണൂരിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

സ്വന്തം ലേഖകൻ

കണ്ണൂർ: കശുമാവിൻ തോട്ടത്തിൽ ചവറിന് തീ ഇടുന്നതിനിടെ തീ ആളിപ്പടർന്ന് കൊട്ടിയൂരിൽ പൊള്ളലേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം . ചപ്പമല പൊന്നമ്മ കുട്ടപ്പൻ ( 60) ആണ് മരിച്ചത്.

ഇന്ന് രാവിലെ ഒൻപത് മണിയോടെ വീടിന് സമീപത്തെ കശുമാവിൻ തോട്ടത്തിലെ ചവറിന് തീയിടുന്നതിനിടെയാണ് സംഭവം. വീടിന് സമീപത്തേക്ക് പടരുന്നത് കണ്ടു ബോധ രഹിതയായി വീഴുകയായിരുന്നു. ഇതിനിടെ പൊന്നമ്മക്കും പൊള്ളലേൽക്കുകയായിരുന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊന്നമ്മയെ ഉടന്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതേസമയം, കൊട്ടിയൂർ വനത്തിലേക്ക് പടർന്ന തീ ഫയർ ഫോഴ്സ് എത്തി അണക്കുകയായിരുന്നു.