video
play-sharp-fill

നഴ്‌സിങ് ജോലിക്ക് വന്ന ഇടുക്കി സ്വദേശിനിയായ യുവതിയെ  മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു; ആറന്മുളയിൽ ഡോക്ടർക്കെതിരെ കേസ്

നഴ്‌സിങ് ജോലിക്ക് വന്ന ഇടുക്കി സ്വദേശിനിയായ യുവതിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു; ആറന്മുളയിൽ ഡോക്ടർക്കെതിരെ കേസ്

Spread the love

സ്വന്തം ലേഖകൻ

കോഴഞ്ചേരി: നഴ്‌സിങ് ജോലിക്ക് വന്ന യുവതിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ ആറന്മുളയിൽ ഡോക്ടർക്കെതിരെ കേസ്. കിടങ്ങന്നൂരിലെ സ്വകാര്യ ക്ലിനിക്കിൽ നഴ്‌സിങ് ജോലിക്കുവന്ന യുവതിയാണ് ഡോക്ടർക്കെതിരെ പീഡന ആരോപണം ഉന്നയിച്ചത്.

മയക്കുമരുന്ന് നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ ഡോക്ടർക്കെതിരേ ആറന്മുള പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടുക്കി സ്വദേശിനിയാണ് പരാതിക്കാരിയായ യുവതി. ജോലിനൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ജനുവരി 29-ന് ആശുപത്രിയിലേക്ക് വിളിച്ചുവരുത്തിയെന്നും അന്ന് രാത്രി ആശുപത്രിയിലെ ഗസ്റ്റ് റൂമിൽ തങ്ങിയ തനിക്ക് മയക്കുമരുന്ന് നൽകി പീഡിപ്പിച്ചെന്നുമാണ് യുവതിയുടെ മൊഴി. സംഭവത്തിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുമെന്ന് ആറന്മുള എസ്.എച്ച്.ഒ. സി.കെ. മനോജ് പറഞ്ഞു.