play-sharp-fill
കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കോട്ടയം ഏരിയ സമ്മേളനം നടത്തി; പ്രതിനിധി സമ്മേളനം സമിതി സംസ്ഥാന സെക്രട്ടറി ഉദ്ഘടാനം ചെയ്തു

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കോട്ടയം ഏരിയ സമ്മേളനം നടത്തി; പ്രതിനിധി സമ്മേളനം സമിതി സംസ്ഥാന സെക്രട്ടറി ഉദ്ഘടാനം ചെയ്തു

സ്വന്തം ലേഖിക

കോട്ടയം: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കോട്ടയം ഏരിയ സമ്മേളനം നടന്നു.


ഇന്നലെ വൈകിട്ട് 5 മണിക്ക് സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ട് കോടിമത സസ്യമാർക്കറ്റിന് സമീപത്തു നിന്ന്
വാദ്യമേളങ്ങളുടെ അകമ്പടിയോടു കൂടി ടു വിലറിൽ വ്യാപാരികൾ അണിനിരന്ന വിളംബര ജാഥാ സംഘാടക സമിതി രക്ഷാധികാരി സി എൻ സത്യനേശൻ ഉദ്ഘടാനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമിതി ജില്ല ട്രഷറർ പി എ അബ്ദുൾ സലിം ജാഥയ്ക്ക് നേതൃത്വം നൽകി പട്ടണത്തിലെ വിവിധ യുണിറ്റുകളിൽ പര്യടനം നടത്തി. സമ്മേളന നഗറായ സുവർണ്ണ ഓഡിറ്റിറ്റോറിയത്തിൽ സമാപിച്ചു തുടർന്ന് സമ്മേളന നഗറിൽ സമിതി ഏരിയ പ്രസിഡന്റ് പതാക ഉയർത്തി സമ്മേളനത്തിന് തുടക്കം കുറിച്ചു.

ഞായർ രാവിലെ 11 മണിക്ക് പ്രതിനിധി സമ്മേളനം സമിതി സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു ഉദ്ഘടാനം നിർവഹിച്ചു. ഏരിയ പ്രസിഡന്റ് കെ റ്റി സൈമൺ അധ്യക്ഷത വഹിച്ചു.

ജില്ല പ്രസിഡന്റ് ഔസേപ്പച്ചൻ തകടിയേൽ മുഖ്യ പ്രസംഗം നടത്തി. സമിതി ജില്ല സെക്രട്ടറി ജോജി ജോസഫ് സംഘടന റിപ്പോർട്ടും ഏരിയാ സെക്രട്ടറി അബ്ദുൾ സലിം കഴിഞ്ഞ സമ്മേളന കാലയളവിലെ പ്രവർത്തന റിപ്പോർട്ടും ഏരിയ ട്രഷറർ റ്റി കെ സജീവ് കണക്കും അവതരിപ്പിച്ചു.

സമിതി ജില്ല കമ്മിറ്റി അംഗങ്ങൾ ആയ നാസർ ചാത്തൻകോട്ട് മാലി , കെ വി സെബാസ്റ്റ്യൻ , ചിക്കൻ വ്യാപാരി സമിതി ജില്ല സെക്രട്ടറി അബ്ദുൾ സത്താർ , ബിപിഒഎസ് ഏരിയ സെക്രട്ടറി ജയമോൾ പി ജെയിംസ് , കെഎംഎഫ്വിഎസ്കെ കെ അഖിലേഷ് തുടങ്ങിയവർ സംസാരിച്ചു. രാജേഷ് കെ മേനോൻ സ്വാഗതവും അബ്ദുൾ ഖാദർ നന്ദിയും രേഖപ്പെടുത്തി.