play-sharp-fill
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയി; പോക്സോ കേസിലെ പിടികിട്ടാപുള്ളിയായ തമിഴ്നാട് സ്വദേശി മേലുകാവ് പോലീസിൻ്റെ പിടിയിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയി; പോക്സോ കേസിലെ പിടികിട്ടാപുള്ളിയായ തമിഴ്നാട് സ്വദേശി മേലുകാവ് പോലീസിൻ്റെ പിടിയിൽ

സ്വന്തം ലേഖിക

കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.


തമിഴ്നാട് സ്വദേശിയായ ജയൻ(52) നെയാണ് മേലുകാവ് പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ 2013 ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോവുകയായിരുന്നു. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ ഒളിവിൽ പോയ പ്രതികൾക്ക് വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കിയതിനൊടുവിലാണ് ഇയാളെ നാഗർകോവിൽ നിന്നും പിടികൂടുന്നത്.

പാലാ ഡി.വൈ.എസ്.പി തോമസ് എ.ജെ, മേലുകാവ് സ്റ്റേഷൻ എസ്.എച്ച്. ഓ രഞ്ജിത്ത് കെ. വിശ്വനാഥ്,എസ്.ഐ മനോജ് കുമാർ, സി.പി.ഓ അനൂപ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.