കോട്ടയം തിരുവഞ്ചൂരിൽ പോളിച്ചിറ പമ്പ് ഹൗസിന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ നിരവധി മുറിവുകൾ;മരണത്തിൽ ദുരൂഹത; പോലീസ് അന്വേഷണം ആരംഭിച്ചു
സ്വന്തം ലേഖകൻ
കോട്ടയം: തിരുവഞ്ചൂരിൽ പോളിച്ചിറ പമ്പ് ഹൗസിന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പോളച്ചിറയിൽ പമ്പ് ഹൗസിന് സമീപം ഇലവുങ്കൽ ഷൈജു (46)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൈയ്യിൽ ബി എസ് പിയുടെ പോസ്റ്ററുമായാണ് മൃതദേഹം കണ്ടത്.
മരണത്തിൽ ദുരൂഹത ഉണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു. അയർക്കുന്നം പോലീസ് സ്ഥലത്തെത്തി.
മൃതദേഹത്തിൽ നിരവധി മുറിവുകളും കണ്ടെത്തിയിട്ടുണ്ട്. ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിൽ അയർക്കുന്നം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു വരികയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Third Eye News Live
0