video
play-sharp-fill

ആശാനും പിള്ളേരും തിരിച്ചെത്തി…!  ഇവാനും ബ്ലാസ്റ്റേഴ്സിനും കൊച്ചിയിൽ വമ്പൻ സ്വീകരണമൊരുക്കി ആരാധകർ; വിവാദ ഗോളിനെക്കുറിച്ചു പ്രതികരിച്ചില്ല

ആശാനും പിള്ളേരും തിരിച്ചെത്തി…! ഇവാനും ബ്ലാസ്റ്റേഴ്സിനും കൊച്ചിയിൽ വമ്പൻ സ്വീകരണമൊരുക്കി ആരാധകർ; വിവാദ ഗോളിനെക്കുറിച്ചു പ്രതികരിച്ചില്ല

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: ഐഎസ്എൽ പ്ലേ ഓഫിൽ ബെംഗളൂരു എഫ്സിക്കെതിരായ വിവാദ മത്സരത്തിനു പിന്നാലെ കൊച്ചിയിൽ തിരിച്ചെത്തിയ കേരള ബ്ലാസ്റ്റേഴ്സ് സംഘത്തിന് വമ്പൻ സ്വീകരണം.

ബ്ലാസ്റ്റേഴ്സിന്റെ ആരാധക്കൂട്ടായ്മയായ മഞ്ഞപ്പടയുടെ നേതൃത്വത്തിൽ വലിയ ആരാധക സംഘമാണ് പരിശീലകൻ ഇവാൻ വുകോമനോവിച്ചിനേയും താരങ്ങളേയും സ്വീകരിക്കാൻ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്.മഞ്ഞ റോസാപൂക്കൾ നൽകിയാണ് ആരാധകർ ഇവാൻ വുക്കൊമാനോവിച്ചിനെ സ്വീകരിച്ചത്. ബെംഗളൂരു എഫ്സിയുടെ വിവാദ ഗോളിനെക്കുറിച്ച് ഇവാൻ മാധ്യമങ്ങളോടു പ്രതികരിച്ചിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിശീലകൻ ഇവാൻ വുകാമനോവിച്ച് പുറത്തിറങ്ങിയപ്പോൾ തങ്ങൾക്ക് ഒപ്പം ഞങ്ങളുണ്ട് എന്ന് ബ്ലാസ്റ്റേഴ്സ് ആരാധകർ അറിയിച്ചു. പരിശീലകന്റെ പേരിൽ ചാന്റുകൾ പാടിയായിരുന്നു തങ്ങളുടെ പിന്തുണ ആരാധകർ അറിയിച്ചത്.ലോകത്തിലെ ഏറ്റവും മികച്ച ആരാധകരാണ് കേരള ബ്ലാസ്റ്റേഴ്സിന്റേതെന്നും വീണ്ടും കാണാമെന്നും വുക്കൊമാനോവിച്ച് പറഞ്ഞു.

അതേസമയം വെള്ളിയാഴ്ച വൈകീട്ട് നടന്ന മത്സരത്തിലെ വിവാദത്തെ കുറിച്ച് വുകോമനോവിച്ച് പ്രതികരിച്ചില്ല. എല്ലാം ക്ലബ്ബ് ഔദ്യോഗികമായി അറിയിക്കുമെന്നായിരുന്നു ചോദ്യം ചോദിച്ച മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞത്.

ഇന്ത്യൻ നായകൻ സുനിൽ ഛേത്രി നേടിയ വിവാദമായ ഗോൾ ആയിരുന്നു നാടകീയ സംഭവങ്ങൾക്ക് തുടക്കം കുറിച്ചത്. അനുവദിക്കാൻ സാധിക്കാത്ത രീതിയിലുള്ള ഗോൾ നേടിയതോടെയാണ് കേരള ബ്ലാസ്റ്റേഴ്സ് ടീം മത്സരം ബഹിഷ്കരിക്കാൻ തീരുമാനിച്ചത്. പരിശീലകൻ കളത്തിലേക്ക് ഇറങ്ങിവന്ന് തന്റെ താരങ്ങളോട് തിരികെ വരുവാൻ ആവശ്യപ്പെടുകയായിരുന്നു. ഇന്ത്യൻ ഫുട്ബോളിലെ തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ നാണംകെട്ട സംഭവമാണ് ഇന്നലെ നടന്നത്. അച്ചടക്ക ലംഘനത്തിന് കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ നടപടിയുണ്ടാകുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്.