തിളപ്പിച്ച വെള്ളം മാറ്റാനായി തിരിയുന്നതിനിടെ വസ്ത്രത്തിന് തീ പിടിച്ചു; ഗുരതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കാസർകോട്: കാസർകോട് പൊള്ളാലേറ്റ് ചികത്സയിലായിരുന്നു യുവതി മരിച്ചു. ബാര അടുക്കത്തുബയൽ കലാനിലയത്തിലെ കെ. രത്നാകരൻ നായരുടെ മകൾ പി. രശ്മിയാണ് (23) മരിച്ചത്.

കഴിഞ്ഞ ജനുവരി 21ന് ആണ് അപകടം നടന്നത്. ഗുരതരമായി പൊള്ളലേറ്റ് ചികിത്സയിലിരിക്കയാണ് രശ്മി മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമ്മാവന്‍റെ വീട്ടില്‍ വെച്ചാണ് രശ്മിക്ക് പൊള്ളലേല്‍ക്കുന്നത്. മണ്ണെണ്ണ അടുപ്പില്‍ പാചകം ചെയ്യുന്നതിനിടെ തിളപ്പിച്ച വെള്ളം മാറ്റാനായി തിരിയുന്നതിനിടെ പിന്നില്‍ നിന്നും വസ്ത്രത്തിന് തീ പിടിക്കുകയായിരുന്നു.

ഗുരുതരമായി പൊള്ളലേറ്റ് മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രശ്മിയെ കഴിഞ്ഞ ദിവസമാണ് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെ ചികിത്സ തുടരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം സംഭവിക്കുന്നത്.

പൊയിനാച്ചി ടൗണിലെ ഓൺലൈൻ സേവനകേന്ദ്രത്തിൽ ജീവനക്കാരിയായിരുന്നു രശ്മി. ഈ മാസം രശ്മിയുടെ വിവാഹം ഉറപ്പിച്ചിരുന്നതാണ്. അതിനിടയിലാണ് ദാരുണമായ മരണം സംഭവിച്ചത്.

ആദൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പോസ്റ്റുമോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.