
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് സര്‍ക്കാര്‍; ഗ്രാന്റ് ലഭിക്കാത്തതിനാൽ സംസ്കൃത സര്‍വകലാശാലയിലെ ജീവനക്കാരുടെ ശമ്പളം മുടങ്ങുമെന്ന് വെളിപ്പെടുത്തൽ; എങ്കിലും സർക്കാരിൻ്റെ ധൂർത്തിന് അറുതിയില്ല; പ്രതിസന്ധിക്കിടയിൽ നട്ടംതിരിയുമ്പോഴും പുതിയ വിമാനം വാടകയ്ക്കെടുക്കാൻ തീരുമാനം
സ്വന്തം ലേഖിക
കൊച്ചി: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങി.
സര്‍വകലാശാലയിലെ അധ്യാപകരുടെയും ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഫെബ്രുവരി മാസത്തെ ശമ്പളമാണ് മുടങ്ങിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സര്‍ക്കാരിന്റെ ഗ്രാന്റ് ലഭിക്കാത്തതാണു ശമ്പളം മുടങ്ങാന്‍ കാരണം.
800ലധികം ജീവനക്കാരാണു സര്‍വകലാശാലയിലുള്ളത്. എല്ലാ മാസവും ഒന്നാം തീയതിയാണ് ശമ്പളവും പെന്‍ഷനും നല്‍കിവന്നത്.
നിലവിലെ സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയാണു ഗ്രാന്റ് ലഭിക്കാത്തതിനു കാരണമെന്നാണു പ്രാഥമിക വിവരം. അതിനാല്‍ ശമ്പളം ലഭിക്കാന്‍ വൈകുമെന്നാണു വിവരം.
എന്നാൽ കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും സംസ്ഥാനത്തിന്‍റെ വിവിധ ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ വീണ്ടും ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കാൻ തീരുമാനിച്ചു.
നേരത്തേ എടുത്ത കോപ്റ്ററിന്‍റെ വാടകക്കാലാവധി അവസാനിച്ചതിനെത്തുടര്‍ന്നു പുതിയ കമ്പനിയുമായി കരാറിലേര്‍പ്പെടാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
കനത്ത സുരക്ഷയും മുന്‍കരുതല്‍ നടപടികളും ഉണ്ടായിട്ടും മുഖ്യമന്ത്രി പിണറായി വിജയനു നേരെ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ കഴിഞ്ഞയാഴ്ച കരിങ്കൊടി പ്രതിഷേധമുണ്ടായതിനാല്‍ പാലക്കാട്ടു നടന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ നെടുമ്ബാശേരിയില്‍ നിന്നു സ്വകാര്യ വ്യവസായ ഗ്രൂപ്പിന്‍റെ ഹെലികോപ്റ്ററിലാണു മുഖ്യമന്ത്രി എത്തിയത്
ആദ്യം, പവന്‍ഹാന്‍സുമായി പ്രതിമാസം ഒരുകോടി 60 ലക്ഷം രൂപയുടെ കരാറിലെത്തി കോപ്റ്റര്‍ വാടയ്‌ക്കെടുത്തത് വിവാദമായിരുന്നു. അതിന് ശേഷം ജിപ്‌സന്‍ ഏവിയേഷനുമായി പ്രതിമാസം 80 ലക്ഷം രൂപയുടെ കരാറുണ്ടാക്കി. ടെന്‍ഡറില്ലാതെയാണ് ഒന്നാം പിണറായി സര്‍ക്കാര്‍ പവന്‍ഹാന്‍സ് കമ്ബനിക്ക് കരാര്‍ നല്‍കിയത്. പ്രതിമാസം പറക്കാന്‍ ഒരു കോടി 40 ലക്ഷവും നികുതിയും നല്‍കി. ഒരു വര്‍ഷത്തെ കരാര്‍ പ്രകാരം 22.21 കോടിയാണ് പവന്‍ ഹന്‍സിന് നല്‍കിയത്