Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം: മോഹന്‍ലാലിന്റെ ആറാട്ട് എന്ന ചിത്രം പുറത്തിറങ്ങിയതിന് ശേഷം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന കേട്ട ഒരു പേരാണ് സന്തോഷ് വര്‍ക്കിയുടേത്.

നിത്യ മേനോനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കെട്ടടങ്ങും മുൻപ് തന്നെ നടി നിഖില വിമലിനെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാന്‍ താത്പ്പര്യമുണ്ടെന്നും സന്തോഷ് വര്‍ക്കി പറഞ്ഞിരുന്നു. നിഖിലയുടെ അമ്മയോട് വിവാഹക്കാര്യം സംസാരിച്ചെന്നും അവര്‍ക്ക് താത്പ്പര്യമില്ലെന്ന് പറഞ്ഞെന്നുമാണ് സന്തോഷ് പറഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീട് നടി ഐശ്വര്യ ലക്ഷ്മിയോടുള്ള ഇഷ്ടവും സന്തോഷ് തുറന്നുപറഞ്ഞിരുന്നു. ഇതിന് പിന്നാലെ മോനിഷ മോഹന്‍ മേനോന്‍ എന്ന പെണ്‍കുട്ടിയെ തനിയ്ക്ക് ഒരുപാട് ഇഷ്ടമായെന്ന് സന്തോഷ് വര്‍ക്കി പറഞ്ഞിരുന്നു. ഇപ്പോള്‍ ഇതാ പുതിയ ഇഷ്ടം വെളിപ്പെടുത്തിയിരിക്കുകയാണ് സന്തോഷ് വര്‍ക്കി.

നടന്‍ കമല്‍ ഹാസന്റെ മകള്‍ അക്ഷര ഹാസനെ തനിക്ക് ഇഷ്ടമാണെന്ന് സന്തോഷ് വര്‍ക്കി പറഞ്ഞു. അക്ഷരയെ പോലെയുള്ള പെണ്‍കുട്ടികളെ കിട്ടാന്‍ വളരെ ബുദ്ധിമുട്ടാണ്. കമലിന്റെ ഭംഗി അക്ഷരയ്ക്കാണ് കിട്ടിയിരിക്കുന്നത്.

അക്ഷരയോട് ക്രഷ് തോന്നിയിട്ടുണ്ടെന്നും തന്റെ പുതിയ വീഡിയോയില്‍ സന്തോഷ് വര്‍ക്കി പറഞ്ഞു. വീഡിയോയ്ക്ക് താഴെ നിരവധി ആളുകളാണ് കമൻ്റുകളുമായി എത്തുന്നത്. ഇത് അല്‍പ്പം കടന്നുപോയില്ലേ എന്നാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ഉയരുന്ന പ്രധാന ചോദ്യം.

താന്‍ പ്രണയിക്കുന്ന പെണ്‍കുട്ടികള്‍ക്ക് നല്ല സൗന്ദര്യമുണ്ടെന്ന് സന്തോഷ് വര്‍ക്കി പറഞ്ഞു. തനിക്ക് ഭംഗി ഇല്ലാത്തതുകൊണ്ട് താന്‍ പ്രണയിക്കുന്ന പെണ്‍കുട്ടിക്ക് അത് വേണമെന്നാണ് ആഗ്രഹം.

അത് തെറ്റാണോ എന്ന് അറിയില്ല. ജീവിതത്തില്‍ ആദ്യമായി പ്രണയിച്ച പെണ്‍കുട്ടി വളരെ സുന്ദരിയാണ്. പ്രണയിച്ച പെണ്‍കുട്ടികളോട് എല്ലാം തനിക്ക് ലവ് ആയിരുന്നു. താന്‍ സൗന്ദര്യം ആസ്വദിക്കുകയാണ് ചെയ്യുന്നത്.

അവരുടെ മുഖമാണ് താന്‍ ഇഷ്ടപ്പെടുന്നത്, അല്ലാതെ ബോഡി അല്ല. പക്ഷേ ഒരുപാട് പേര്‍ തെറ്റിദ്ധരിക്കുന്നുണ്ടെന്നും സന്തോഷ് വര്‍ക്കി കൂട്ടിച്ചേര്‍ത്തു.