
സ്വന്തം ലേഖിക
തിരുവനന്തപുരം: സോളോര്‍ കേസിലെ പ്രതി സരിത എസ് നായരെ വിഷം നല്കി കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ സാമ്പിളുകള്‍ പരിശോധനക്കായി ഡൽഹിയിലെ നാഷണല്‍ ഫൊറന്‍സിക് ലാബിലേക്ക് അയച്ച് ക്രൈംബ്രാഞ്ച്.
സരിത എസ് നായരുടെ രക്തം, മുടി എന്നിവയാണ് പരിശോനയ്ക്കായി അയച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സഹപ്രവര്‍ത്തകനായിരുന്ന വിനു ഭക്ഷണത്തിലും വെളളത്തിലും വിഷം നല്കി കലര്‍ത്തി നല്കി കൊല്ലാന്‍ ശ്രമിച്ചുവെന്ന പരാതിയാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. സംസ്ഥാന ഫൊറന്‍സിക് ലാബില്‍ വിഷാംശം തിരിച്ചറിയാനുള്ള പരിശോധന സംവിധാനമില്ലാത്തതിനാലാണ് ഡൽഹിയിലേക്ക് അയച്ചത്.
കോടതി മുഖേനയാണ് ഡൽഹിയിലെ ലാബിലേക്ക് സാമ്പിളുകള്‍ അയച്ചത്. വാസക്യുലിറ്റിക് ന്യൂറോപ്പതി രോഗം ബാധിച്ച സരിത ഇപ്പോള്‍ തിരുവനന്തപുരം ശ്രീ ചിത്ര ആശുപത്രിയില്‍ ചികിത്സയിലാണ്.
സരിതാ എസ് നായരെ ജ്യൂസില്‍ വിഷം കൊടുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസ് കെട്ടിച്ചമമച്ചതാണെന്നാണ് സരിതയുടെ സഹായിയായിരുന്ന വിനുകുമാറിന്റെ ആരോപണം. സരിതയുടെ പലതട്ടിപ്പുകളും പുറത്തുവിടുമെന്ന പേടി കൊണ്ടാണ് തന്നെ കള്ളക്കേസില്‍ കുടുക്കിയതെന്നും വിനുകുമാര്‍ നേരത്തെ ആരോപിച്ചിരുന്നു.
സരിതാ എസ് നായരുടെ വലം കയ്യായിരുന്ന വിനുകുമാറിനെതിരെ 2022 നവംബര്‍ മാസം എട്ടിനാണ് വധശ്രമത്തിന് കേസെടുത്തത്. ജ്യൂസില്‍ വിഷം കൊടുത്ത് കൊല്ലാന്‍ ശ്രമിച്ചെന്നായിരുന്നു സരിതയുടെ പരാതി.