
ദാമ്പത്യം തകരുന്നത് നിങ്ങള്‍ കരുതുന്ന കാരണങ്ങള്‍ കൊണ്ടല്ല…! ജീവിതത്തിൽ ഭാര്യാഭര്ത്താക്കന്മാര് ഒരിക്കലും ചെയ്തുകൂടാത്ത എട്ട് തെറ്റുകള്‍ ഇതാ….
സ്വന്തം ലേഖിക
കോട്ടയം: ദാമ്പത്യ ജീവിതം സന്തോഷത്തോടെ മുന്നേറാന്‍ ഭാര്യാഭര്ത്താക്കന്മാര് ചില തെറ്റുകള്‍ ഒഴിവാക്കണമെന്ന് ചാണക്യന് പറയുന്നു.
എട്ടു കാര്യങ്ങളാണ് അദ്ദേഹം ഒഴിവാക്കാന്‍ ആവശ്യപ്പെടുന്നത്. അത് എന്തൊക്കെയെന്ന് നമുക്ക് നോക്കാം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിഹാസം
ജീവിതത്തിലെ സന്തോഷവും ദുഃഖവും സൂര്യപ്രകാശവും തണലും പോലെയാണ്. ഒരു വ്യക്തിയുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ വന്നുകൊണ്ടേയിരിക്കും. അതിനാല്‍ ഭാര്യാഭര്ത്താക്കന്മാര് പരസ്പരം ഒരു കാര്യത്തിലും പരിഹസിക്കരുത്. ജീവിതത്തിലെ പ്രശ്നങ്ങള്‍ക്ക് കാരണം അവനവന് തന്നെയാണെന്ന് ചാണക്യന് വിശ്വസിക്കുന്നു. നിങ്ങളുടെ ജീവിതത്തിലെ ചെറിയ കാര്യങ്ങളെ അവഗണിക്കാന്‍ പഠിക്കുക. നിങ്ങള്‍ ഇത് ചെയ്തില്ലെങ്കില്‍ നിങ്ങളുടെ ദാമ്പത്യ ജീവിതം പെട്ടെന്ന് തകരാന്‍ സാധ്യതയുണ്ട്.
പരസ്പരം സംസാരിക്കാതിരിക്കല്‍
ദാമ്പത്യ ജീവിതത്തില്‍ എത്രതന്നെ പ്രശ്നങ്ങള്‍ ഉണ്ടായാലും നിങ്ങള്‍ ഇരുവരും പരസ്പരം സംസാരിക്കണം. ഭാര്യാഭര്ത്താക്കന്മാര്ക്കിടയില് ചെറിയ വഴക്കുകള്‍ അനിവാര്യമാണ്. എന്നുകരുതി ഉടനെ തന്നെ നിങ്ങള്‍ രണ്ടുപേരും പരസ്പരം മിണ്ടുന്നത് നിര്‍ത്തരുത്. അങ്ങനെചെയ്താല്‍ ചെറിയ വഴക്ക് വലുതായി മാറുന്നു.
സഹകരണമില്ലായ്മ
ചെറുതും വലുതുമായ എല്ലാ ജോലികളിലും ഭാര്യയും ഭര്‍ത്താവും പരസ്പരം സഹകരിക്കണം. ഭൂരിഭാഗം ആളുകളും വീട്ടുജോലികള്‍ സ്ത്രീകളെ മാത്രം ഏല്‍പ്പിക്കുന്നു. ഇത് തുടക്കത്തില്‍ നല്ലതായി തോന്നുമെങ്കിലും പിന്നീട് അത് വഴക്കിന് കാരണമാകുന്നു. ദാമ്പത്യ ജീവിതത്തിന്റെ വിജയത്തിന് ഭാര്യാഭര്ത്താക്കന്മാരുടെ സഹകരണം ആവശ്യമാണ്. ജീവിതം ശരിയായ രീതിയിലാകണമെങ്കില്‍ പരസ്പരം ഇണങ്ങിച്ചേരണം.
കോപം
ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള എല്ലാ ബന്ധങ്ങളുടെയും അവസാനത്തിലേക്ക് നയിക്കുന്ന ഒരു വികാരമാണ് കോപം. കോപം നിയന്ത്രിക്കാന്‍ കഴിയാത്ത ഒരു വ്യക്തിക്ക് നിരാശ നേരിടേണ്ടി വരുന്നു. ചാണക്യനീതി പ്രകാരം, പുരുഷനും സ്ത്രീയും അവരുടെ കോപ സ്വഭാവം സ്വയം ശ്രദ്ധിക്കുകയും ശാന്തമായി പ്രശ്നത്തിന് പരിഹാരം കാണുകയും വേണം.
ചെലവുകള്‍
ജീവിതം ശരിയായി ജീവിക്കാന്‍ പണം വളരെ അത്യാവശ്യമാണ്. പണത്തിന്റെ വിനിയോഗത്തെക്കുറിച്ച് ഇരുവരും തമ്മില്‍ കൃത്യമായ ധാരണ ഉണ്ടെങ്കില്‍ മാത്രമേ ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ബന്ധം സന്തോഷകരമാകൂ. ജീവിതപങ്കാളി അതില്‍ തട്ടിപ്പ് നടത്താന്‍ തുടങ്ങിയാല്‍, കാര്യങ്ങള്‍ വഷളാകാന്‍ കൂടുതല്‍ സമയം എടുക്കില്ല. നിങ്ങളുടെയും കുടുംബത്തിന്റെയും സുഖസൗകര്യങ്ങള്‍ക്കായി ചെലവഴിക്കുന്നത് നല്ല കാര്യമാണ്. എന്നാല്‍ അനാവശ്യമായ ചെലവ് സാമ്പത്തിക പ്രശ്നങ്ങള്‍ മാത്രമല്ല കൊണ്ടുവരുന്നത്. ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള വഴക്കിനും ഇത് കാരണമാകുന്നു.
സ്വകാര്യ കാര്യങ്ങള്‍ മറ്റുള്ളവരോട് പറയുന്നത്
ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള കാര്യങ്ങളില്‍ രഹസ്യമായി നിലനിര്‍ത്തണം. തങ്ങള്‍ക്കിടയിലുള്ള കാര്യങ്ങള്‍ രഹസ്യമായി സൂക്ഷിക്കണം, അത് ഒരിക്കലും മറ്റുള്ളവരോട് പറയരുത്. അത് പങ്കാളിക്ക് അപമാനത്തിന് കാരണമാവുകയും ദാമ്പത്യ ജീവിതത്തില്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുകയും ചെയ്യും. അതുകൊണ്ട് നിങ്ങളുടെ സ്വകാര്യ കാര്യങ്ങള്‍ മൂന്നാമതൊരാള്‍ അറിയാതിരിക്കാന്‍ ശ്രദ്ധിക്കുക.
അപമര്യാദ
എല്ലാവരും അന്തസ്സോടെ ജീവിക്കണം. അത് ലംഘിക്കുന്നത് ഒരു ബന്ധത്തെ വഷളാക്കുന്നു. സ്ത്രീയോ പുരുഷനോ അവരുടെ മാന്യത മറന്ന് പെരുമാറിയാല്‍ ആ ബന്ധത്തിന് വിള്ളല്‍ വീഴാന്‍ അധികം സമയം വേണ്ടിവരില്ല. ചാണക്യനീതി അനുസരിച്ച് ഭാര്യാഭര്ത്താക്കന്മാര് അന്തസ്സോടെ പെരുമാറണം.
നുണ
ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ബന്ധം വിശ്വാസത്തിലും സ്നേഹത്തിലും അധിഷ്ഠിതമാണ്. പരസ്പരം നുണ പറയുകയോ വഞ്ചിക്കുകയോ ചെയ്യുന്നത് ഭാര്യാഭര്‍തൃ ബന്ധത്തില്‍ ഒരിക്കലും അവസാനിക്കാത്ത വിള്ളലുണ്ടാക്കുന്നു.