ചൂട്‌ കൂടുന്നു: ഇഴജന്തുക്കള്‍ മാളങ്ങള്‍ വിട്ട്‌ തണുപ്പുതേടി പുറത്തിറങ്ങുന്നു; പാമ്പുകടിയേല്‍ക്കുന്നവരുടെ എണ്ണവും ഉയര്‍ന്നു;  നിര്‍ത്തിയിട്ടിരിക്കുന്ന വാഹനത്തിലും പാമ്പ് കയറിക്കൂടാന്‍ സാധ്യത; അപകടം ഒഴിവാക്കാന്‍ ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്….

ചൂട്‌ കൂടുന്നു: ഇഴജന്തുക്കള്‍ മാളങ്ങള്‍ വിട്ട്‌ തണുപ്പുതേടി പുറത്തിറങ്ങുന്നു; പാമ്പുകടിയേല്‍ക്കുന്നവരുടെ എണ്ണവും ഉയര്‍ന്നു; നിര്‍ത്തിയിട്ടിരിക്കുന്ന വാഹനത്തിലും പാമ്പ് കയറിക്കൂടാന്‍ സാധ്യത; അപകടം ഒഴിവാക്കാന്‍ ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്….

സ്വന്തം ലേഖിക

കോട്ടയം: വേനല്‍ ചൂട്‌ ശക്‌തമായതോടെ ഇഴജന്തുക്കള്‍ മാളങ്ങള്‍ വിട്ട്‌ തണുപ്പുതേടി പുറത്തിറങ്ങുന്നു.

മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും സഹിക്കാന്‍ കഴിയാത്ത വിധത്തിലാണ്‌ ഉഷ്‌ണം ഉയര്‍ന്നിരിക്കുന്നത്‌. ചൂടുയരുന്നതിനൊപ്പം തന്നെ പാമ്പുകടിയേല്‍ക്കുന്നവരുടെ എണ്ണവും ഉയര്‍ന്നിട്ടുണ്ട്‌. ചൂടു കൂടിയതോടെ പാമ്പുകള്‍ മിക്കതും പാളത്തിന്‌ വെളിയില്‍ ചാടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചൂടു സഹിക്കാനാകാതെ പാമ്പുകള്‍ മാളത്തില്‍നിന്നു പുറത്തേക്ക്‌ ഇറങ്ങിത്തുടങ്ങിയതോടെ കടിയേല്‍ക്കാനുള്ള സാധ്യത വളരെക്കൂടുതലാണ്‌. സമീപകാലത്തായി നഗരമെന്നോ ഗ്രാമമെന്നോ വ്യത്യാസമില്ലാതെ പാമ്പുശല്യം കൂടുതലാണ്‌.

നാട്ടിന്‍പുറങ്ങളില്‍ ചേര ഉള്‍പ്പെടെയുള്ള പാമ്പിനങ്ങള്‍ വീട്ടിനുള്ളില്‍ കയറിക്കൂടുന്നതും നിത്യസംഭവമാണ്‌. ഇതു ജനങ്ങളില്‍ ഭീതി സൃഷ്‌ടിക്കുന്നുണ്ട്‌. തണുപ്പുതേടി ഇറങ്ങുന്ന പാമ്പുകള്‍ പലപ്പോഴും വീട്ടിനുള്ളിലാണു ചെന്നെത്തുന്നത്‌. പാമ്പുശല്യം കൂടുതലായിട്ടുള്ള ജില്ലകളുമുണ്ട്‌.

വൈകുന്നേരങ്ങളിലാണു ഇവ കൂടുതലായും പുറത്തിറങ്ങുന്നത്‌.
ഗ്രാമപ്രദേശങ്ങളില്‍ പാമ്പുശല്യം രൂക്ഷമാണ്‌. കന്നുകാലികളും പാമ്പുശല്യത്താല്‍ അപകട ഭീഷണിയിലാണ്‌.

സംസ്‌ഥാനത്തെ ജില്ലാ ആശുപത്രികളില്‍ പാമ്പുകടിക്കുള്ള ചികിത്സ ലഭ്യമാണ്‌. വിഷബാധയേറ്റ്‌ രോഗി ഗുരുതരാവസ്‌ഥയിലാണെങ്കില്‍ പ്രാഥമിക ചികിത്സയ്‌ക്കുശേഷം മെഡിക്കല്‍ കോളജിലേക്കു മാറ്റാന്‍ സൗകര്യമുണ്ട്‌. നിര്‍ത്തിയിട്ടിരിക്കുന്ന വാഹനത്തിലും പാമ്പ് കയറിക്കൂടാന്‍ സാധ്യതയുണ്ട്‌.