play-sharp-fill
സിസിഎൽ സൂപ്പർ താര പോരാട്ടം ഇന്ന്; കര്‍ണാടക ബുള്‍ഡോസേഴ്‍സിനെതിരെ ടോസ് നേടി കേരള സ്ട്രൈക്കേഴ്സ്; ബാറ്റിംഗ് തെരഞ്ഞെടുത്ത് ക്യാപ്റ്റൻ കുഞ്ചാക്കോ ബോബൻ

സിസിഎൽ സൂപ്പർ താര പോരാട്ടം ഇന്ന്; കര്‍ണാടക ബുള്‍ഡോസേഴ്‍സിനെതിരെ ടോസ് നേടി കേരള സ്ട്രൈക്കേഴ്സ്; ബാറ്റിംഗ് തെരഞ്ഞെടുത്ത് ക്യാപ്റ്റൻ കുഞ്ചാക്കോ ബോബൻ

സ്വന്തം ലേഖകൻ

ജയ്‌പൂർ: വിജയം ലക്ഷ്യമിട്ട് രണ്ടാമങ്കത്തിനൊരുങ്ങി കേരള സ്‌ട്രൈക്കേഴ്‌സ്.സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കര്‍ണാടക ബുള്‍ഡോസേഴ്‍സിനെതിരെയുള്ള മത്സരത്തില്‍ കേരള സ്ട്രൈക്കേഴ്സ്
ടോസ് സ്വന്തമാക്കി. ടോസ് നേടിയ കുഞ്ചാക്കോ ബോബന്‍ ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്തു.

മികച്ച മത്സരം പുറത്തെടുക്കാന്‍ ശ്രമിക്കുമെന്ന് കേരള സ്‍ട്രൈക്കേഴ്‍സിന്റെ ക്യാപ്റ്റനും ബ്രാന്‍ഡ് അംബാസിഡറുമായ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. എന്നാല്‍ നാല് ഇന്നിംഗ്‍സുകളുള്ള മത്സരത്തില്‍ ടോസ് നിര്‍ണായകമല്ല എന്ന് കര്‍ണാടക ബുള്‍ഡോസേഴ്‍സ് നായകന്‍ പ്രദീപ് പ്രതികരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെലുങ്ക് വാരിയേഴ്‍സിനെതിരെയുള്ള ആദ്യ മത്സരത്തില്‍ ടീമിനെ നയിച്ചത് കുഞ്ചാക്കോ ബോബനു പകരം ഉണ്ണി മുകുന്ദനായിരുന്നു. ടോസ് നേടി ഫീല്‍ഡിംഗ് തെരഞ്ഞെടുത്ത കേരള സ്‍ട്രൈക്കേഴ്സ് കഴിഞ്ഞ ആഴ്‍ച ആദ്യ മത്സരത്തില്‍ വിയര്‍ക്കുന്ന കാഴ്‍ചയാണ് കണ്ടത്. തെലുങ്ക് വാരിയേഴ്‍സ് 64 റണ്‍സിനാണ് കേരള സ്‍ട്രൈക്കേഴ്‍സിനെ പരാജയപ്പെടുത്തിയത്. രണ്ട് ഇന്നിംഗ്‍സുകളിലും അര്‍ദ്ധ സെഞ്ച്വറി സ്വന്തമാക്കിയ അഖില്‍ അക്കിനേനിയാണ് തെലുങ്ക് വാരിയേഴ്‍സിന്റെ വിജയത്തില്‍ നിര്‍ണായകമായത്.

തങ്ങളുടെ രണ്ടാം ഇന്നിംഗ്‍സില്‍ ഒന്നാം ഇന്നിംസ്‍സില്‍ വഴങ്ങിയ ലീഡ് അടക്കം 169 റണ്‍സ് തെലുങ്ക് വാരിയേഴ്‍സിനെതിരെ വിജയിക്കാന്‍ വേണമായിരുന്നു കേരള സ്‍ട്രൈക്കേഴ്‍സിന്. എന്നാല്‍ പത്ത് ഓവറില്‍ ആറ് വിക്കറ്റ് നഷ്‍ടത്തില്‍ 105 റണ്‍സ് നേടാനെ കേരള സ്‍ട്രൈക്കേഴ്‍സിന് സാധിച്ചുള്ളു. ആദ്യ സ്പെല്ലിലെ പോലെ തന്നെ രാജീവ് പിള്ളയാണ് കേരളത്തിന്‍റെ ടോപ് സ്കോറര്‍. 23 ബോളില്‍ 38 റണ്‍സാണ് കേരള സ്‍ട്രൈക്കേഴ്‍സിന്റെ രാജീവ് പിള്ള നേടിയത്.

ജയ്‍പൂരില്‍ രണ്ടാം മത്സരത്തിന് എത്തിയ കേരള സ്‍ട്രൈക്കേഴ്‍സ് ടീം ഇന്നലെ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ പരിശീലനത്തിന് ഇറങ്ങിയിരുന്നു.

കഴിഞ്ഞ വാരം നടന്ന തങ്ങളുടെ ആദ്യ മത്സരത്തില്‍ ബംഗാള്‍ ടൈഗേഴ്‍സിനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചതിന്‍റെ ആത്മവിശ്വാസവുമായാണ് കര്‍ണാടക ബുള്‍ഡോസേഴ്‍സ് ഇന്ന് കേരളത്തെ നേരിടാന്‍ ഒരുങ്ങുന്നത്. പ്രദീപ് ബൊഗാഡിയുടെ നായകത്വത്തിലാണ് ടീം കര്‍ണാടക കളത്തില്‍ ഇറങ്ങുന്നത്.ബൗളിംഗ് നിര ഫോമിലേക്ക് ഉയർന്നാലേ കേരളത്തിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കു.