video
play-sharp-fill
മുറിവുകള്‍ ഉണങ്ങാനും അലര്‍ജ്ജി തടയാനും വിഷമുള്ള ജീവികള്‍ കടിച്ചാല്‍  മാരകമാകാതിരിക്കാനും ഉത്തമം; മഞ്ഞള്‍ നിത്യവും ഉപയോഗിച്ചാലുള്ള ഗുണങ്ങൾ ഇവയാണ്

മുറിവുകള്‍ ഉണങ്ങാനും അലര്‍ജ്ജി തടയാനും വിഷമുള്ള ജീവികള്‍ കടിച്ചാല്‍ മാരകമാകാതിരിക്കാനും ഉത്തമം; മഞ്ഞള്‍ നിത്യവും ഉപയോഗിച്ചാലുള്ള ഗുണങ്ങൾ ഇവയാണ്

സ്വന്തം ലേഖിക

കോട്ടയം: വളരെയധികം ഔഷധഗുണമുള്ള ഒന്നാണ് മഞ്ഞള്‍.

മുറിവുകള്‍ ഉണങ്ങാനും അലര്‍ജ്ജി പോലുള്ളവ തടയാനും വിഷമുള്ള ജീവികള്‍ കടിച്ചാല്‍ അത് മാരകമാകാതിരിക്കാനും മഞ്ഞള്‍ ഉപയോഗിക്കാറുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍ക്കുമിന്‍ ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്നതിനുള്ള ഫലപ്രദമാണെന്ന പഠനങ്ങള്‍ പുറത്ത് വന്നുകഴിഞ്ഞു. മഞ്ഞള്‍ സത്ത് എളുപ്പത്തില്‍ അലിയുകയും കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുകയും ചെയ്യും.

പല രോഗങ്ങള്‍ക്കും സൗന്ദര്യ വര്‍ധനവിനും രോഗശമനത്തിനും നൂറ്റാണ്ടുകളായി മഞ്ഞള്‍ ഉപയോഗിച്ചുവരുന്നു.

മഞ്ഞളിന് ആന്റിവൈറല്‍, ആന്റിബയോട്ടിക്, ആന്റിഓക്‌സിഡന്റ്, ആന്റിഫംഗല്‍, ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് പല രോഗങ്ങളില്‍ നിന്നും നിങ്ങളെ സംരക്ഷിക്കാന്‍ സഹായിക്കുന്നു.

നാരുകള്‍, വിറ്റാമിനുകളായ സി, ഇ, കെ, പൊട്ടാസ്യം, പ്രോട്ടീന്‍, കാത്സ്യം തുടങ്ങിയ പോഷകങ്ങളും മഞ്ഞളില്‍ ഉള്ളടങ്ങിയിട്ടുണ്ട്.