
സ്വന്തം ലേഖിക
കോട്ടയം: ജില്ലയിൽ നാളെ (25-02-2023) കുറിച്ചി, ഗാന്ധിനഗർ, തീക്കോയി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
1.കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മലകുന്നം No.2, പ്ലാമൂട് എന്നീ ട്രാൻസ്ഫോർമറിൽ രാവിലെ 9 മുതൽ 1വരെ വൈദ്യുതി മുടങ്ങും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2. ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, KSTP യുടെ റോഡ് വർക്കുമായി ബന്ധപ്പെട്ട് , സബ്‌സ്റ്റേഷൻ മുതൽ, ചെമ്മനം പടി, ഡോക്ടേർസ് ഗാർഡൻ, കലിങ്ക്, എയ്‌ഷെർ, ഗാന്ധിനഗർ ജംഗ്ഷൻ, സംക്രാന്തി നീലിമംഗലം, മുണ്ടകം, പള്ളിപ്പുറം, വാഴക്കാല, ചാത്തുകുളം, മാമൂട്, തറെപ്പടി, ഇരുമ്പനം, ബ്ലെസ്സിപ്പടി മുള്ളൻകുഴി, കുഴിയാലിപ്പടി, ശാസ്താമ്പലം, ആറ്റുമാലി, ഓൾഡ് MC റോഡ് എന്നീ ഭാഗങ്ങളിൽ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും, ചൂരക്കാവ് ക്ഷേത്രത്തിലെ കുംഭ കുട ഘോഷയാത്ര കടന്നുപോകുന്ന സമയത്തും സുരക്ഷ പാലിക്കുന്നതിനായി പനമ്പാലം മുതൽ ചാലാകാരി വരെ വൈദ്യുതി മുടങ്ങും
3. തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന മരവിക്കല്ല്, മുരിക്കോലി ക്രീപ്പ്മിൽ, ഏദൻസ് ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ 8.30 മുതൽ രണ്ടു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്
4. തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ ഉള്ള വെരൂർ, മടുക്കുമൂട്, ഇടിമണ്ണിക്കൽ കളരിക്കൽ, എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 9മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.
5. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വാഴേമഠം, 12-ാം മൈൽ, കടയം, കുറ്റില്ലം, മീനച്ചിൽ, വായനശാല എന്നീ ട്രാൻസ്ഫോർമറിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും
6.രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 8:30 മുതൽ 5. 30 വരെ ചെക്കോൻപറമ്പ്, ഇടനാട് പാറത്തോട്, പട്ടേട്ട് എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും
7.അയർകുന്നം സെക്ഷൻ പരിധിയിലെ തിരുവഞ്ചൂർ ,കുരിശുപള്ളി, ചെട്ടിപ്പടി, ഒറവ ക്കൽ,മാലം എന്നീഭാഗങ്ങളിൽ രാവിലെ 9 മുതൽ 2 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
8. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന എള്ളു കാല പുതുപ്പള്ളി എസ്ബിടി എന്ന ട്രാൻസ്ഫോമുകളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും
9. മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മധുരം ചേരി , വെട്ടിക്കൽ പള്ളി , വട്ടവേലി , ഞാറയ്ക്കൽ , പൊൻപള്ളി , തിരുവഞ്ചൂർ , മാലം ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.