
സ്വന്തം ലേഖിക
കോട്ടയം: പ്രായമാകുമ്പോള്‍ കണ്ണുകളെ ബാധിക്കുന്ന രോഗങ്ങളാണ് തിമിരം, കണ്ണുകളുടെ പേശികളെ ബാധിക്കുന്ന മാക്യുലാര്‍ ഡീജനറേഷന്‍, കണ്ണുകളിലെ വരള്‍ച്ച, രാത്രി കാഴ്ച മങ്ങല്‍ തുടങ്ങിയവ.
ഇതെല്ലാം വരാതെ വാര്‍ധക്യ കാലത്തും കണ്ണുകള്‍ ആരോഗ്യത്തോടെ ഇരിക്കുക എന്നത് പ്രധാനമാണ്. ആരോഗ്യകരവും ഊര്‍ജ്ജസ്വലവുമായ ജീവിതരീതിക്ക് കണ്ണുകളുടെ ആരോഗ്യത്തിനായി ചില ഭക്ഷണങ്ങള്‍ കഴിക്കേണ്ടതും പ്രധാനമാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കണ്ണുകളുടെ ആരോഗ്യത്തിന് കഴിക്കേണ്ട ഭക്ഷണങ്ങളിതാ.
കാപ്സിക്കത്തില്‍ വൈറ്റമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ തിമിരം വരാനുള്ള സാധ്യത കുറയ്ക്കുന്നു. ഇതില്‍ വൈറ്റമിന്‍ ഇ, എ തുടങ്ങിയ നേത്രസൗഹൃദ വിറ്റാമിനുകളാല്‍ സമ്പുഷ്ടമാണ്. മാക്യുലര്‍ ഡീജനറേഷന്‍ പ്രക്രിയയെ മന്ദഗതിയിലാക്കാന്‍ അറിയപ്പെടുന്ന പ്രധാന പോഷകമാണ് വിറ്റാമിന്‍ ഇ.
കാരറ്റ്, ഓറഞ്ചു നിറത്തിലുള്ള പഴങ്ങള്‍, മത്തങ്ങ, മധുരക്കിഴങ്ങ് ഇവയിലെല്ലാം ജീവകം എ അടങ്ങിയിട്ടുണ്ട്. ബീറ്റാകരോട്ടിന്‍ ആണ് കാരറ്റിന് ഓറഞ്ച് നിറം നല്‍കുന്നത്. ജീവകം സി, പൊട്ടാസ്യം, നാരുകള്‍ എന്നിവയും ഈ പഴങ്ങളിലും പച്ചക്കറികളിലും ഉണ്ട്. ഇവ കണ്ണിന് വളരെ നല്ലതാണ്.
പച്ച ഇലക്കറികളില്‍ വിറ്റാമിന്‍ സി, ഇ എന്നിവയും ധാരാളം അടങ്ങിയിട്ടുണ്ട്, കൂടാതെ കരോട്ടിനോയിഡുകള്‍ ല്യൂട്ടിന്‍, സിയാക്സാന്തിന്‍ എന്നിവയും ഉണ്ട്. ഈ പച്ചക്കറികള്‍ കണ്ണുമായി ബന്ധപ്പെട്ട രോഗങ്ങളുടെ സാധ്യത കുറയ്ക്കും.