കോട്ടയം നഗരസഭാ കൗൺസിലർ ജിബി ജോൺ അസഭ്യം പറഞ്ഞു; ജിബിക്കെതിരെ നഗരസഭ അധ്യക്ഷ പൊലീസിൽ പരാതി നൽകി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: കൗൺസിലർ ജിബി ജോൺ അസഭ്യം പറഞ്ഞതായി കാണിച്ച് നഗരസഭാ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ പൊലീസിൽ പരാതി നൽകി.

കൗൺസിൽ യോഗ ഹാളിൽ സഭ്യമല്ലാത്ത ഭാഷയിൽ സംസാരിക്കുകയും സ്ത്രീത്വത്തെയും മാതൃത്വത്തെയും അപമാനിച്ചെന്നും കാണിച്ചാണ് നഗരസഭ അധ്യക്ഷ കൗൺസിലർ ജിബി ജോണിനെതിരെ കോട്ടയം വെസ്റ്റ് പൊലീസിൽ പരാതി നൽകിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്വാറം തികയാത്തതിനെ തുടർന്ന് ഇന്നലെ നടക്കേണ്ട കൗൺസിൽ യോഗം നടത്താൻ പറ്റിയില്ല. ഇതോടെ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ വാഗ്വാദം ഉണ്ടായി.

ഇതിനിടയ്ക്കാണ് ജിബി ജോൺ നഗരസഭാ അധ്യക്ഷക്കെതിരെ സഭ്യമല്ലാത്ത ഭാഷ ഉപയോഗിച്ച് സംസാരിച്ചത്. മറ്റ് കൗൺസിലറുമാർ ഇത് ചോദ്യം ചെയ്തു. തുടർന്ന് ഹാളിൽ നിന്നും ഇറങ്ങിപോയ നഗരസഭാ അധ്യക്ഷ വെസ്റ്റ് പൊലീസിൽ പരാതി നൽകുകയായിരുന്നു.