ഇന്നലെ വിശ്വസിച്ചവർ ഇന്ന് അവിശ്വസിച്ചു; കോട്ടയം നഗരസഭയിൽ ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസത്തെ ഇന്നലെ എതിർത്തവർ ഇന്നത്തെ കൗൺസിൽ യോ​ഗത്തിൽ നിന്നും വിട്ടുനിന്നു; പരിഹാസവുമായി ഇടതുപക്ഷം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: നഗരസഭയിൽ ഇടതുപക്ഷം അവതരിപ്പിച്ച അവിശ്വാസപ്രമേയത്തിൽ നിന്ന് വിട്ടുനിന്നവർ ഇന്നത്തെ കൗൺസിലർ യോഗത്തിനും എത്തിയില്ല.

ഇന്നലെ വിശ്വസിച്ചവർ ഇന്ന് അവിശ്വസിച്ചുവെന്ന പരിഹാസവുമായി ഇടതുപക്ഷം രംഗത്തെത്തി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം നഗരസഭയിൽ ഇന്ന് ചെയർപേഴ്സൺ വിളിച്ചിരുന്ന യോഗം കോറം തികയാത്തതുമൂലം പിരിഞ്ഞു പോയി.

അവിശ്വാസ പ്രമേയത്തെ എതിർത്തവർ പോലും ഇന്ന് ചെയർപേഴ്സൺ വിളിച്ച യോഗത്തിൽ എത്തിച്ചേരാത്തതിനാൽ ഇന്നലെ നൽകിയ വിശ്വാസം ഒറ്റ ദിവസം കൊണ്ട് നഷ്ടമായതായി എൽഡിഎഫ് അംഗങ്ങൾ പരിഹസിച്ചു.