കോൺക്രീറ്റ് മിക്സിങ് യന്ത്രത്തിൽ കുടുങ്ങി ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം; യു പി സ്വദേശി മെഷീന്‍ ഓണാക്കിയതാണ് അപകട കാരണം; ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു
സ്വന്തം ലേഖകൻ
തൃശൂര്‍ : കോൺക്രീറ്റ് മിക്സിങ് യന്ത്രത്തിൽ കുടുങ്ങി ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. ബിഹാര്‍ വെസ്റ്റ് ചംമ്പാരന്‍ സ്വദേശി വര്‍മ്മാനന്ദ് കുമാര്‍ (19) ആണ് മരിച്ചത്. തൃശ്ശൂർ വെളയനാട് റോഡ് നിർമ്മാണത്തിനിടെയാണ് ദാരുണമായ സംഭവം.
രാവിലെയാണ് അപകടം നടന്നത്. വര്‍മ്മാനന്ദ് കുമാര്‍ കോണ്‍ക്രീറ്റ് മിക്‌സിംങ്ങ് മെഷീനകത്ത് ജോലി ചെയ്യുന്നതിനിടെ പുറമെ നിന്ന് മെഷീന്‍ ഓണ്‍ ആക്കിയതാണ് അപകട കാരണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സാധാരണ മെഷീന്‍ ഓണ്‍ ആക്കുന്നതിന് മുന്‍പായി സൈറണ്‍ മുഴക്കാറുണ്ടെന്നും എന്നാല്‍ ഇത് ചെയ്യാതെ യു പി സ്വദേശിയായ മറ്റൊരു തൊഴിലാളി മെഷീന്‍ ഓണാക്കിയതാണ് അപകട കാരണമെന്നും മറ്റ് തൊഴിലാളികള്‍ പറയുന്നു.
അപകടം നടന്നയുടനെ മെഷീന്‍ ഓണാക്കിയ യു പി സ്വദേശിയെ കമ്പനി അധികൃതര്‍ പ്ലാന്റില്‍ നിന്നും മാറ്റിയത് മറ്റ് തൊഴിലാളികളുടെ പ്രതിഷേധത്തിനിടയാക്കി. ഇവര്‍ പ്ലാന്റിലെ കോട്ടേജുകളുടെ ഗ്ലാസുകള്‍ അടിച്ച് തകര്‍ത്തു. പിന്നീട് ഇരിങ്ങാലക്കുട പൊലീസ് എത്തിയാണ് തൊഴിലാളികളെ ശാന്തരാക്കിയത്. യു പി സ്വദേശിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.