നീര്‍നായയുടെ ആക്രമണത്തിൽ ഭയന്ന് ആലപ്പുഴയിലെ തലവടി നിവാസികള്‍; കഴിഞ്ഞ രണ്ടുമാസത്തിനിടെ കടിയേറ്റത് പതിനഞ്ചു പേര്‍ക്ക് ; എങ്ങനെ തുരത്തുമെന്നറിയാതെ വനം വകുപ്പ് ഉദ്യോഗസ്ഥരും
സ്വന്തം ലേഖകൻ
ആലപ്പുഴ : നീര്‍നായ ആക്രമണത്തിന്റെ ഭയത്തിലാണ് ആലപ്പുഴയിലെ തലവടി നിവാസികള്‍. കഴിഞ്ഞ രണ്ടുമാസത്തിനിടെ പമ്പയാറ്റിലിറങ്ങിയ പതിനഞ്ചു പേര്‍ക്കാണ് നീര്‍നായയുടെ കടിയേറ്റത്. പലര്‍ക്കും കടിയേറ്റത് അപ്രതീക്ഷിതമായണ്.
പരാതിക്ക് പിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി.
വേനല്‍ കടുക്കുമ്പോൾ നാട്ടുകാർ ആശ്രയിക്കുന്നത് പമ്പയാറിനെയാണ്. നീര്‍നായ ശല്യം രൂക്ഷമായതോടെ ഇനി എന്ത് ചെയ്യുമെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രശ്നപരിഹാരത്തിന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. പക്ഷേ നീര്‍നായയെ എങ്ങനെ തുരത്തുമെന്നതില്‍ ഉദ്യോഗസ്ഥര്‍ക്കും വ്യക്തതയില്ല എന്നാതാണ് സത്യം.
ഉദ്യോഗസ്ഥരുടെ നിര്‍ദേശംവെള്ളത്തിലിറങ്ങരുതെന്നാണ്. നീര്‍നായയുടെ കടിയേറ്റാല്‍ അടിയന്തരചികിത്സ തേടാന്‍ ആരോഗ്യവകുപ്പും നിര്‍ദേശം നല്‍കിയിട്ടുണ്ട്.വെള്ളപ്പൊക്കത്തില്‍ ഒഴുകിയെത്തിയ നീര്‍നായകളാണ് ഇപ്പോൾ ഭീഷണിയായിരിക്കുന്നത്.