video
play-sharp-fill

തൃശ്ശൂരില്‍ കൂട്ടാത്മഹത്യ; ഒരു കുടുംബത്തിലെ മൂന്ന് പേരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

തൃശ്ശൂരില്‍ കൂട്ടാത്മഹത്യ; ഒരു കുടുംബത്തിലെ മൂന്ന് പേരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Spread the love

സ്വന്തം ലേഖകൻ

തൃശൂർ: തൃശൂരിലെ കാറളത്ത് കൂട്ടാത്മഹത്യ. ഒരു കുടുംബത്തിലെ മൂന്ന് പേരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

കാറളം ഹരിപുരം സ്വദേശി കുഴുപുള്ളി പറമ്പിൽ മോഹനന്‍, ഭാര്യ മിനി, മകന്‍ ആദര്‍ശ് എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ വീട്ടില്‍ കണ്ടെത്തിയത്. മോഹനനും ആദര്‍ശും വീട്ടിലെ ഹാളിലും ഭാര്യ മിനി ബെഡ് റൂമിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. സാമ്പത്തിക ബാധ്യത ഉള്ളതായി വിവരം ഇല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീടിനോട് ചേ‍ര്‍ന്നുതന്നെ പലചരക്ക് കട നടത്തുകയായിരുന്നു മോഹനന്‍. ആദര്‍ശ് കാറളം സ്കൂളിലെ വി എച്ച്‌ എസ് ഇ വിദ്യാര്‍ത്ഥിയാണ് . രാവിലെ കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയവ‍ര്‍ കട തുറക്കാത്തതിനെ കുറിച്ച്‌ അന്വേഷിക്കുമ്പോഴാണ് ഇവരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്. പൊലീസ് എത്തി വീടിന്റെ കതക് ചവിട്ടി തുറന്നാണ് അകത്ത് കയറിയത്.

മോഹനന് ആദ‍ര്‍ശിനെ കൂടാതെ ഒരു മകള്‍ കൂടി ഉണ്ട് . ഇവ‍ വിവാഹിതയായി ഭര്‍ത്താവിനൊപ്പം വിദേശത്താണ് താമസം.

Tags :