
കോട്ടയം ഏറ്റുമാനൂരിൽ വാഹനാപകടം; ബൈക്ക് മതിലിലിടിച്ച് യുവാവ് മരിച്ചു; അപകടത്തിൽപ്പെട്ടത് തെള്ളകം ഡെക്കാത്തലോണിലെ ജീവനക്കാരൻ
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം ഏറ്റുമാനൂരിൽ വാഹനാപകടം. നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് മതിലിൽ ഇടിച്ചു യുവാവ് മരിച്ചു. തിരുവല്ല കുമ്പനാട് വെള്ളിക്കര അശോക നിവാസിൽ ഭരത് (24) ആണ് മരിച്ചത്. തെള്ളകം ഡെക്കാത്തലോണിലെ ജീവനക്കാരനാണ് അപകടത്തിൽ മരിച്ച ഭരത്.
ചൊവ്വാഴ്ച പുലർച്ചയാണ് അപകടം. കോട്ടയം ഭാഗത്തു നിന്നും ഏറ്റുമാനൂർ ഭാഗത്തേയ്ക്കു പോകുമ്പോഴാണ് അപകടം. അടച്ചിറയ്ക്ക് സമീപം നിയന്ത്രണം നഷ്ടമായി ബൈക്ക് റോഡരികിലെ പോസ്റ്റിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് റോഡിൽ കിടന്ന ഭരതിനെ ഏറ്റുമാനൂർ പൊലീസ് സംഘമാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.
Third Eye News Live
0
Tags :