ഷാപ്പിൽ ബഹളം വച്ചത് ചോദ്യം ചെയ്തു; വൈക്കത്ത് മധ്യവയസ്കനെ ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമം; വെച്ചൂർ സ്വദേശി പിടിയിൽ

Spread the love

വൈക്കം : വൈക്കത്ത് മധ്യവയസ്കനെ ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. വെച്ചൂർ രഞ്ജേഷ് ഭവനം വീട്ടിൽ ദേവരാജൻ മകൻ രഞ്ജേഷ് (32) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്.

video
play-sharp-fill

ഇയാൾ ഈ മാസം പത്താം തീയതി വെച്ചൂർ അംബികമാർക്കറ്റിന് സമീപമുള്ള ഷാപ്പിന് സമീപം ഇരുന്നിരുന്ന മധ്യവയസ്കനെ ആക്രമിക്കുകയായിരുന്നു. രഞ്ജേഷ് ഷാപ്പിൽ നിന്ന് ബഹളം വച്ച് ഇറങ്ങുന്നതിനിടയിൽ ഷാപ്പിന് വെളിയിൽ നിന്നിരുന്ന മധ്യവയസ്കൻ ചോദ്യം ചെയ്യുകയും, തുടർന്ന് വാക്ക് തർക്കം ഉണ്ടാവുകയും രഞ്ജേഷ് ബൈക്കിൽ ഉണ്ടായിരുന്ന ഹെൽമറ്റ് കൊണ്ട് മധ്യവയസ്കന്റെ തലയ്ക്ക് അടിക്കുകയുമായിരുന്നു.

ഇതിനുശേഷം ഇയാൾ സംഭവസ്ഥലത്തു നിന്ന് കടന്നുകളയുകയും ചെയ്തു. പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇയാളെ പിടികൂടുകയുമായിരുന്നു. ഇയാൾക്ക് വൈക്കം സ്റ്റേഷനിൽ അടിപിടി കേസുകൾ നിലവിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈക്കം സ്റ്റേഷൻ എസ്.എച്ച്.ഓ കൃഷ്ണൻ പോറ്റി, എസ്.ഐ അജ്മൽ ഹുസൈൻ, ദിനേശ്, ജിജു സി.പി.ഒ മാരായ പുഷ്പരാജ്,പ്രശാന്ത് തുടങ്ങിയവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.